മഴത്തുള്ളികള്‍ ഇട്ടിട്ടു വീഴുന്ന ഇട വഴിയില്‍ ,
തണുത്ത കാറ്റ് വീശിയ സന്ധ്യയില്‍ ഞാന്‍ അവളോട് എന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു
അവള്‍ ചോദിച്ചു ... "ഞാനൊന്നു കരഞ്ഞാല്‍ ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ ??"
ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ പിന്നില്‍ അവളുടെ ചിരി ഉയര്‍ന്നു. അവള്‍ക്ക് അറിയിലെല്ലോ അറിയാതെ പോലും ആ കണ്ണുകള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നിലെന്നു !!!