പ്രണയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും എന്നെ മൂടുകയാണ്
ചിരപരിചിതമല്ലാത്ത ഒരു ലോകത്തേക്കാണ് അത് എന്നെ എത്തിക്കുന്നത്
എങ്ങനെ പ്രണയിക്കും എന്ന് അറിയാതെ ഉഴലുകയാണ് ഇപ്പോള്‍
ചില സമയങ്ങളില്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നുണ്ട് അത്
പലപ്പോഴും എന്റെ ബോധമണ്ഡലം കടന്നു അത് പോകുന്നുണ്ട്
എന്തൊക്കെയോ എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്
എന്നെ കൊണ്ട് ഇത് പോലെ എഴുതിപ്പിക്കുന്നുമുണ്ട്
മനസ്സില്‍ ഒളിപ്പിച്ചു വച്ചിരുന്ന എന്തോ ഒന്ന്
ഞാന്‍ അറിയാതെ പലപ്പോഴും പുറത്തു വരുന്നുണ്ട്
പലപ്പോഴും അത് വളരെ തീവ്രമായ കാമത്തിന്റെ
ആഗ്രഹത്തിന്റെ ,വികാരത്തിന്റെ മൂടുപടം അണിയുന്നുണ്ട്
സദാചാരത്തിന്റെ എഴുതപെട്ട അതിരുകള്‍ അത് ലംഘിച്ചിട്ടും
അവ പ്രകടിപ്പിക്കാന്‍ വയ്യാത്ത ഒരു അവസ്ഥ
എന്റെ മുന്നില്‍ തെറ്റുകള്‍ ഇല്ല ,അല്ലെങ്കില്‍ അവ ഞാന്‍ കാണുന്നില്ല
കാണാന്‍ ഒട്ടും ആഗ്രഹിക്കുന്നുമില്ല
ഈ അവസ്ഥയില്‍ ഇനിയും എത്ര നാള് തുടരണം ഞാന്‍?
നീയും ഞാനും ഒന്നാകാന്‍ ഇനിയുമെത്ര നാള് ?
2 comments:
ആശംസകള്‍ ..ഇവിടെ ആദ്യം .വീണ്ടും വരാം
കവിതയായ് എന്നിൽ നീ നിറയാത്തതെന്തേയെന്ന് ഇപ്പോളറിയുന്നു ഞാൻ.
..... എന്നെയും നീ നിൻ വരികളാൽ പുണർന്നു ..
..നിൻ പ്രണയത്താൽ എൻ മനസ്സിനെയും തടവിലാക്കി..
...പിന്നെയെന്നിൽ നിറയാൻ ആ ചുമ്പനത്തിൻ തണുപ്പല്ലാതൊന്നുമേയില്ലാ....
Post a Comment