Wednesday, February 27, 2013

ഹൃദയ താളം

ആദ്യ രാത്രി 


ഒരു കട്ടിലില്‍ അവര്‍ ഇരുവരും കിടന്നു അവള്‍ അവന്‍റെ നെഞ്ചില്‍ തലവച്ചു കിടന്നു,അപ്പോള്‍ അവന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം അവള്‍ക്കു സ്വപ്തസ്വരങ്ങളുടെ സംഗീതമായിരുന്നു .അതില്‍ മതിമറന്നു അവള്‍ കിടന്നു .അവളുടെ കണ്ണില്‍ വിരിഞ്ഞത് ചിരിയോ ,നാണമോ ,അറിയില്ല .....

ഹാഫ് ടൈം 

ആ കട്ടില്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്‌ .അവര്‍ ഇരുവരും അതിന്‍റെ ഇരുവശങ്ങളില്‍ കിടപ്പുണ്ട് .ഇപ്പോള്‍ അവന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം ഒരു ഇടിമുഴക്കമാണ്‌ അവള്‍ക്കു .പേടിച്ചരണ്ട് കിടന്ന അവളെ അവന്‍റെ കൈകള്‍ കീഴ്പ്പെടുത്തുമ്പോള്‍ അവളുടെ കണ്ണില്‍ വിരിഞ്ഞത് വിരക്തി ,വെറുപ്പ്‌ ............

ക്ലൈമാക്സ്‌ 
ആ കട്ടിലിനു ഇപ്പോള്‍ പ്രായം ഒരുപാടായി ,അവര്‍ക്കും .അവളുടെ ചെവി ഇപ്പോഴും ആ നെഞ്ചില്‍ തന്നെയുണ്ട്‌ .ഹൃദയമിടിപ്പിന്‍റെ  ശബ്ദം ഒന്നും കേള്‍ക്കുന്നില്ല .ഇപ്പോള്‍ അവളുടെ മനസ്സില്‍ ആദ്യമായി ഭയം  എന്ന വികാരം .അവന്‍റെ നെഞ്ചില്‍ ഒട്ടിച്ചേര്‍ന്നു അവള്‍ കിടന്നു .ആ കണ്ണില്‍ ഇപ്പോള്‍ വികാരങ്ങളില്ല പകരം വീണത്‌ രണ്ടു തുള്ളി കണ്ണീര്‍ ...

Sunday, February 24, 2013

ഉത്തരമില്ലാത്ത ചോദ്യം

അവളുടെ ശരീരം എന്നും അവനൊരു ഹരമായിരുന്നു .അവന്‍ തന്നെ പലവട്ടം അവളോട്‌ പറഞ്ഞിട്ടുണ്ട് "നിന്‍റെ ശരീരത്തോട് എനിക്ക് വല്ലാത്ത ഒരു കൊതിയാണ് ".ഒരു തരം ഭ്രാന്തമായ അഭിനിവേശത്തോടെ അല്ലാതെ അവനു അവളെ പുല്‍കാന്‍ കഴിയുമായിരുന്നില്ല.അവള്‍ക്കും അവനോട് അങ്ങനെ തന്നെ ആയിരുന്നു ."എന്നെ ലഹരി പിടിപ്പിക്കുന്ന എന്താണ് നിന്‍റെ വിരലുകള്‍ക്കുള്ളത് "?

അവളുടെ ശരീരം പോലെ തന്നെ കൊതിപ്പിക്കുന്നതായിരുന്നു അവളുടെ വരികളും. ഒരിക്കല്‍ അവള്‍ ഇങ്ങനെ എഴുതി 

"നിന്‍ നെഞ്ചിലെ ചുരുള്‍മുടിയില്‍ മിഴിപൂട്ടി മയങ്ങവേ 
ഞാന്‍ കണ്ട കിനാവ് മാത്രമേ ഇന്നെന്‍ മനസ്സില്‍ 
നിന്‍ കണ്‍പീലികള്‍ തഴുകിപോയ എന്‍ മേനിയില്‍ 
ഒരു മയില്‍പീലിയാല്‍ തലോടിയ സുഖവും "

"ഇതൊക്കെ നിനക്ക് എങ്ങനെ എഴുതാന്‍ പറ്റുന്നു"?അന്ന് അവന്‍റെ ചോദ്യത്തിന് വെറുമൊരു ചിരി മാത്രമായിരുന്നു അവളുടെ ഉത്തരം 


"വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി .ജീവിതത്തില്‍ തിരക്കുകള്‍ കൂടി വരികയാണ്" അവന്‍ ആലോചിച്ചു.ഓഫീസിന്‍റെ മടുപ്പിക്കുന്ന യാന്ത്രികതയില്‍ നിന്നും ഓരോ ദിവസം തള്ളി നീക്കാന്‍ അവനെ സഹായിച്ചത് അവളായിരുന്നു ,അതോ അവളുടെ ശരീരമോ ?ഒരിക്കല്‍ പോലും അവള്‍ ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല .എന്നിട്ടും ഇന്നെലെ അവള്‍ എന്തിനു എന്നോട് അങ്ങനെ ചോദിച്ചു  .....

"നീ സത്യം പറയണം നീ എന്‍റെ ശരീരത്തിനെ മാത്രമല്ലേ സ്നേഹിച്ചിട്ടുളു ,എന്‍റെ അവയവങ്ങള്‍ അല്ലാതെ എന്‍റെ മനസു നീ കണ്ടിട്ടുണ്ടോ "? അവള്‍ ഓര്‍ക്കാപുറത്ത് ചോദിച്ചു .അതിനു ആ സമയത്ത് എന്ത് മറുപടി പറയണമെന്ന് അവനു അറിയില്ലായിരുന്നു .രണ്ടു വര്‍ഷത്തിനിടെ ആദ്യമായി അവളോട്‌ തോറ്റതായി അവനു തോന്നി.

പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ ഒരു കത്ത് എഴുതി വച്ചിട്ടാണ് അവന്‍ ഇറങ്ങിയത്‌ 

ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപെട്ടവളെ, ഇന്നെലത്തെ നിന്‍റെ ചോദ്യം എന്നെ നന്നായി വിഷമിപ്പിച്ചു .നീ എന്തിനാണ് അങ്ങനെ ചോദിച്ചത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല .ഇത് വരെ എന്‍റെ വിശ്വാസം നിന്‍റെ മനസ് ഞാന്‍ തന്നെ ആയിരുന്നു എന്നാണ് .മുന്‍പ് നീ പറഞ്ഞത് ഓര്‍മ്മയുണ്ടോ "നീ എന്നെ എന്നേക്കാള്‍ നന്നായി മനസിലാക്കുന്നുണ്ട്‌ ,ആ സ്നേഹത്തിനു മുന്നില്‍ ,നിന്‍റെ മനസിന്‌ മുന്നില്‍ ഈ ശരീരം എന്നും ഒരു അടിമ ആയിരിക്കും "ആ ഒരു വിശ്വാസത്തില്‍ ആണ് ഓരോ രാത്രിയും നിന്നെ ഞാന്‍ ആസ്വദിച്ചത്.എനിക്ക് തെറ്റി പറ്റിയോ എന്ന് ഞാന്‍ ഇപ്പോള്‍ സംശയിക്കുന്നു.അത് ഒരു സംശയം മാത്രമായി നില്‍ക്കണം എന്നാണ് എന്‍റെ പ്രാര്‍ത്ഥന .

വൈകിട്ട് 5 മണി ആയപ്പോള്‍ ഓഫീസില്‍ നിന്നും ഇറങ്ങിയെങ്കിലും വീട്ടിലേക്കു പോകാന്‍ അവന്‍റെ മനസ് സമ്മതിച്ചില്ല .എവിടെയോ ഒരു അകല്‍ച്ച വന്നു പോലെ ,വേണ്ട കുറച്ചു താമസിച്ചു കയറാം എന്ന് അവന്‍ തീരുമാനിച്ചു .രാത്രി ഏറെ വൈകി വീട്ടിലെത്തുമ്പോള്‍ 9 മണി കഴിഞ്ഞിരുന്നു. ഒരു അനക്കവുമില്ല മുറിയില്‍ കയറി മേശപുറത്ത്‌ ബാഗ്‌ വയ്ക്കുമ്പോള്‍ ഒരു കടലാസ് തുണ്ട് അവന്‍റെ കണ്ണില്‍ പെട്ടു .അവന്‍ അതെടുത്തു നോക്കി .അതില്‍ ഇങ്ങനെ എഴുതിയിരുന്നു 

"നിലാവിന് പാല്‍ നിറം ആണെന്ന് അറിയുന്നു ഞാന്‍ 
എന്നാല്‍ ആ വെണ്മ എന്‍ പ്രിയമോലും 
കൂട്ടുകാരന്‍റെ മനസിനോളം വരില്ല 
എന്നും അറിയുന്നു ഞാന്‍ "

വായിച്ചു കഴിഞ്ഞു ഒരു നിമിഷം അവന്‍ എന്തോ ആലോചിച്ചു .എന്നിട്ട് അവനെ തന്നെ നോക്കി നില്‍ക്കുന്ന അവളെ വാരിയെടുത്തു കൊണ്ട് കട്ടിലില്‍ മറിഞ്ഞു വീഴുമ്പോള്‍ അവള്‍ പരിഭവിച്ചു"നില്‌ക്കു അപ്പടി വിയര്‍പ്പാണ്"വിയര്‍പ്പിന്‍റെ മണം അവനൊരു ഹരമായിരുന്നു എന്ന് അറിയമായിരുന്നതും ഈ ലോകത്ത് അവള്‍ മാത്രമായിരുന്നു .രാത്രിയില്‍ എപ്പോഴോ അവള്‍ അവനോടു ചോദിച്ചു " ഞാന്‍ എന്തിനു അങ്ങനെ ചോദിച്ചത് എന്ന് നിനക്ക് അറിയണ്ടേ ?"വേണ്ട അറിയണ്ടേ എനിക്ക് ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അതങ്ങനെ നില്‍ക്കട്ടെ " ഒരു ചിരിയോടെ അവന്‍ പറഞ്ഞു 

Friday, February 22, 2013

പലിശ

ഇതിനുള്ളില്‍ എന്താണ് ?അവള്‍  എന്‍റെ ഹൃദയം ചൂണ്ടി ചോദിച്ചു 
അതിനുത്തരമായി  ഞാന്‍ എന്‍റെ ഹൃദയം തുറന്നു  കാണിച്ചു 
ഓ ഇതിനകത്ത് ചെമ്പരത്തി പൂവായിരുന്നോ ?
ഇതെങ്ങനെ ഇവിടെ വന്നു?അവള്‍ ചോദിച്ചു!
ഉടനെ തന്നെ ഞാന്‍ അവിടെ  തൊട്ടു നോക്കി,ഒരു വേദന 
അല്ല ചെമ്പരത്തി പൂവിനു നോവുമോ,അതില്‍ നിന്നും ചോര കിനിയുമോ ?

ഞാന്‍ ആലോചിച്ചു എന്നിട്ട് ആ ചെമ്പരത്തി പൂവ് കൊടുത്തിട്ട് 
അവളില്‍ നിന്ന് എന്‍റെ ഹൃദയം ഞാന്‍  തിരികെ വാങ്ങി 
പ്രണയത്തിന്‍റെ പലിശ ഇപ്പോള്‍ താങ്ങാന്‍  പറ്റുന്നില്ല !
ഇനിയും അവളെ സ്നേഹിക്കുന്നതിനു അവള്‍ പലിശ ചോദിച്ചാലോ?

Thursday, February 21, 2013

ദേഹവും ദേഹിയും...........


ദേഹമാണോ ദേഹിയാണോ പ്രണയത്തില്‍ വലുത് ?
രാവില്‍ കിടന്നപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട ചോദ്യം!
 അവളുടെ ദേഹത്തിന്‍ ചൂട് പറ്റി ഉറക്കത്തിലേക്കു പതിയെ 
വഴുതി വീണു ,ചിന്തകള്‍ കാട് കയറി 

എനിക്ക് തോന്നി ദേഹമാണ് ഏതു 
പ്രണയത്തിന്‍റെയും അടിസ്ഥാനം ശരിക്കും 
ഒരു ദേഹം കണ്ടല്ലേ നമ്മള്‍ ഒരു പെണ്ണിന്‍റെ പിറകെ 
പോകുന്നത് ഞാന്‍ ഓര്‍ത്തു,അല്ലാതെ ഈ മനസ് 
എന്ന വസ്തു കണ്ടിട്ടാണോ ,ഒരു മനുഷ്യനെ ഉന്മാദത്തി ലാക്കുന്നതും 
അവനെ ലഹരി പിടിപ്പിക്കുന്നതും പെണ്ണിന്‍റെ നഗ്നത അല്ലെ ??

എന്നാല്‍ ദേഹിയില്ലാതെ പ്രണയമുണ്ടോ ?
പ്രണയമില്ലഎന്ന് ഇന്ന് രാവിലെ  മനസിലായി അവളുടെ അനക്കമില്ലാത്ത 
ശരീരം കണ്ടപ്പോള്‍ ഇന്നെലെ ഓര്‍ത്തത്‌ ഞാന്‍ മറന്നു 
ജീവനില്ലാത്ത ഒന്നിന്നെ ശവത്തിനെ ആരെങ്കിലും പ്രണയിക്കുമോ ?
അവിടെ ശരീരത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ?

പെട്ടെന്ന് കണ്ണ് തുറന്നു ,ഓ കണ്ടത് സ്വപ്നമായിരുന്നോ?
ഞാന്‍ ആശ്വസിച്ചു അടുത്ത് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ നിന്ന് 
അവള്‍ ഉണരുന്നെ ഉണ്ടായിരുന്നുള്ളൂ  ഒന്ന് കൂടി അവളുടെ നഗ്നത 
വാരി പുണരുമ്പോള്‍ ഞാന്‍ തീരുമാനത്തിലെത്തി 
ദേഹത്തിനും ദേഹിക്കും സമാസമം ഞാന്‍ മാര്‍ക്ക് കൊടുത്തു 
ഒന്നില്ലാതെ മറ്റൊന്ന് കാണില്ല എന്ന് ആശ്വസിച്ചു ..........

Monday, February 18, 2013

സൂര്യനെല്ലി !!

കുറച്ചു വര്‍ഷം മുന്‍പ് റിലീസ് ചെയ്തു സൂപ്പര്‍ ഹിറ്റ്‌ ആയ ഒരു പടം കുറച്ചു ദിവസം മുന്‍പ് പ്രേക്ഷകരുടെ ആവശ്യ പ്രകാരം വീണ്ടും കേരളത്തില്‍ റിലീസ് ചെയ്തു പടം " സൂര്യനെല്ലി".റിലീസിംഗ് കേന്ദ്രങ്ങളില്‍ നല്ല കളക്ഷന്‍ ഉണ്ടത്രേ!


സൂര്യനെല്ലി എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ എന്താണ് ആദ്യം വരുന്നത്? അതെ നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചത് തന്നെ :).പോട്ടെ അത് എന്തായാലും പറയേണ്ട.ഇടുക്കിയിലെ ഈ സ്ഥലം തരക്കേടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രം ആണെന്ന് അവിടെയുള്ളവര്‍ക്ക് എങ്കിലും അറിയാമോ എന്തോ?ഒരുപാട് നാളായി ഈ വാക്ക് നമ്മള്‍ മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.ശെരിക്കും പറഞ്ഞാല്‍ 1996 മുതല്‍...............,നമ്മള്‍ ഇത് കേള്‍ക്കുന്നു അന്നൊക്കെ പത്രത്തില്‍ ,മാത്രമേ വാര്‍ത്ത‍ വരുമായിരുന്നുള്ളൂ.ഇന്ന് എവിടെ നോക്കിയാലും ഇത് മാത്രമേയുള്ളൂ ,ചാനലകളുടെ എണ്ണം കൂടി .ചര്‍ച്ച ചെയ്യാന്‍ ഒരു സാധാരണക്കാരന്‍ കേട്ടിട്ട് പോലുമില്ലാത്ത ആള്‍ക്കാര്‍ ,അവിടെ ചര്‍ച്ച, ഇവിടെ ചര്‍ച്ച ,ഹോ ഇത് ആര്‍ക്കും മടുക്കുന്നില്ലേ.ആ സംഭവം എന്താണെന്ന് ഇവിടുത്തെ പിള്ളേര്‍ക്ക് വരെ അറിയാം നമ്മുടെ മീഡിയ അത്ര മാത്രം ആ സംഭവം ഹിറ്റ്‌ ആക്കി .ഇനി എന്നാണാവോ അത് പിള്ളേര്‍ക്ക് ഒരു വിഷമായി പഠിക്കാന്‍ കൊടുക്കുന്നത് ?

സൂര്യനെല്ലി കേസിന് ഇപ്പോള്‍ ഒരുപാട് രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട് .എല്ലാവരുടെയും ,അതായതു രാഷ്ട്രീയക്കാര്‍ക്ക് ഇതൊരു സുവര്‍ണവസരമാണ് അല്ലെങ്കിലും അവര്‍ പണ്ടും ഇത് നന്നായി ഉപയോഗിച്ചിരുന്നു.ഇനി ആ പെണ്‍കുട്ടിയെ കുറിച്ച് .സോറി ഇപ്പോള്‍ പെണ്‍കുട്ടി അല്ല ആ സ്ത്രീ അല്ലെങ്കില്‍ വനിത.ഇപ്പോള്‍ തന്നെ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു,അവളും അവളുടെ കുടുംബവും.സത്യം പറഞ്ഞാല്‍ എനിക്ക് തോന്നുനില്ല പഴയ ഒരു സഹതാപം ഒരു ശരാശരി മലയാളിക്ക് അവളോട് ഉണ്ടെന്നു.അവള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ പോലും "ഈ കൊച്ചിന് അന്നൊരു കുഴപ്പവുമില്ലായിരുന്നു ഇപ്പൊ എന്തിന്‍റെ കേടാ "എന്നായിരിക്കും ചിന്തിക്കുന്നത് .ഒരു രാഷ്ട്രീയ ചെളിയെറു  എന്നതിനപ്പുറം ഒരു  പ്രസക്തിയും ഇപ്പൊ അതിനില്ല എന്നാണ് ഈ പാവത്തിന്‍റെ വിശ്വാസം .

സഹോദരി ,നിനക്ക് സംഭവിച്ചതില്‍ ദുഖമുണ്ട് ,സഹതാപമുണ്ട്.പക്ഷെ അതില്‍ കൂടുതല്‍ ഒന്നും ഒരു മലയാളിക്ക് ചെയ്യാന്‍ ഇല്ല,ഇത് കേരളമല്ലേ. ഒരു പാവം മലയാളിയുടെ മനസ്നിന്നോട് ഇപ്പൊ ഇങ്ങനെ പറയുന്നുണ്ടാവും "മതി മടുത്തു ,ഇനി നിര്‍ത്താം ,നിനക്ക് വേണ്ടി ,ഞങ്ങള്‍ നാട്ടുകാര്‍ക്ക് വേണ്ടി"

Sunday, February 17, 2013

യാത്ര ...


ഒറ്റക്കായിരുന്നു എന്നും എന്‍റെ യാത്ര 
ജീവിതത്തില്‍ പലവട്ടം പലരും വന്നു 
അവര്‍ക്ക് എല്ലാവര്‍ക്കും ആവശ്യങ്ങള്‍ പലതായിരുന്നു 
അങ്ങനെയൊന്നും ഇല്ലാതെ ഒരാളെ പോലും 
ഇതിനിടയില്‍ ഞാന്‍ കണ്ടില്ല 
പലര്‍ക്കും എന്‍റെ സൗഹൃദം വേണമായിരുന്നു 
എന്‍റെ സ്നേഹം ആരും കണ്ടില്ല 
കണ്ടവര്‍ കണ്ടില്ലാന്നു നടിച്ചു 
അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ നിന്നെ എപ്പോഴാണ് 
കണ്ടെതെന്നു എനിക്ക് ഓര്‍മ്മയില്ല 
കപടമായ പ്രണയത്തിനും സൌഹൃദത്തിനും അപ്പുറം 
നിഷ്കളങ്കവും ശിശു സഹജവുമായ എന്തോ ഒന്നുണ്ടെന്ന് 
എന്നെ പഠിപ്പിച്ചത്  നീയായിരുന്നു 
ഇന്ന് ഒരു നിയോഗം പോലെ എന്‍റെ 
ജീവിതത്തില്‍ നീയുണ്ട് 
ഇനി കപടമായ എല്ലാത്തിനോടും വിട 
എല്ലാം മറന്നു ഞാന്‍ ഒന്ന് നിന്നെ പ്രണയിച്ചോട്ടെ 
ഒരു നിബന്ധനകളുമില്ലാതെ .......


Thursday, February 14, 2013

പ്രണയം -എന്‍റെ വക !


പ്രണയം -അതിനു വേണ്ടി ഒരു ദിവസം ആവശ്യമാണോ ??ഈ ലോകത്ത് എല്ലാം മുക്കിലും മൂലയിലും എല്ലാ മിനിറ്റിലും നടക്കുന്ന ഒന്ന്.പരസ്പരം സ്നേഹിക്കുന്ന എല്ലാവര്‍ക്കും എല്ലാ ദിവസവും വാലന്‍ന്റൈന്‍ ഡേ തന്നെ അല്ലെ ?ഈ ദിവസം ഇങ്ങനെ ഒരു പോസ്റ്റ്‌ ചെയ്യണം എന്ന് കരുതിയതല്ല .പക്ഷെ എന്തോ ,പ്രണയം ഒരു മനുഷ്യനെ കൊണ്ട് എന്തൊക്കെയാ ചെയ്യിക്കുന്നത് ?അക്കൂട്ടത്തില്‍ ഇതും..............

പ്രണയിക്കാതെ ഒരു മനുഷ്യ ജീവനും ഭൂമിയില്‍ ജീവിച്ചിട്ടുണ്ടാവില്ല .ഒന്ന് ആലോചിച്ചു നോക്കു എന്തൊരു ദുരൂഹമാണ് പ്രണയത്തിന്‍റെ വഴികള്‍!പ്രണയത്തില്‍ വീഴുന്നത് തന്നെ ദുരൂഹമല്ലേ ?അത് എപ്പോള്‍ വരുന്നു എന്നത് പോലെ തന്നെ ദുരൂഹമാണ് എങ്ങനെ വരുന്നു എന്നതും.പ്രണയം എങ്ങനെ വളരുന്നു എന്നതും ഒരു ദുരൂഹമാണ് ,അത് പോലെ തന്നെയാണ് അതിന്‍റെ അന്ത്യവും .....

 ഇപ്പോള്‍ ഇത് വായിക്കുന്ന പലരും അല്ല ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും ,ഇതൊന്നും ഞങ്ങള്‍ക്ക് അറിഞ്ഞൂടാത്ത കാര്യമല്ലല്ലോ .അല്ല ആര്‍ക്കും അറിഞ്ഞൂടാത്ത കാര്യമല്ല എങ്കിലെന്താ എനിക്ക് പറഞ്ഞു കൂടെ ?അതെ ഞാനേ കുറച്ചു ദിവസമായി ഭയങ്കര പ്രണയത്തിലാണ് കൂട്ടുകാര്‍ പറയുന്നത് ഇതൊക്കെ ഇങ്ങനെ കുറച്ചു നാള്‍ കാണും ,അത് കഴിഞ്ഞാല്‍ എല്ലാം തീരും.അതല്ല കാര്യം ! ഈ മനസ് എന്ന് പറയുന്ന സാധനമുണ്ടല്ലോ ,പുള്ളിക്കാരന്‍ എന്നോട് കുറച്ചു നാളായി പിണക്കമാണ് ,ഞാനിപ്പോള്‍ ഹൃദയം പറയുന്നത് മാത്രമേ കേള്‍ക്കാറുള്ളു  എന്നാണ് എന്‍റെ മനസിന്‍റെ പരാതി .എന്താ ചെയ്ക പ്രണയം തലയ്ക്കു പിടിച്ചാല്‍ മനസ് പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?എന്തായാലും ഞാന്‍ കേള്‍ക്കുന്നില്ല.അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോക്ക് എന്തെല്ലാം കാര്യങ്ങള്‍ ശെരി ആയലാണ് ഒരു പ്രണയം വിജയിക്കുന്നത്?പ്രണയത്തില്‍ ജയിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നുണ്ടോ എന്നത് വേറെ കാര്യം .

ഇവിടെ നഷ്ടപ്പെടുമെന്ന് ഓര്‍ത്തു ആരെങ്കിലും പ്രണയിക്കാതെ ഇരുന്നിട്ടുണ്ടോ ..ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്ത് ഉള്ള ആള്‍ക്കാര്‍ പറയുന്നത് പ്രണയത്തില്‍ ആവുക എന്നത് തന്നെയാണ് കാര്യം പ്രണയം വിജയിക്കുന്നതില്‍ അല്ലത്രേ.നിങ്ങള്‍ പ്രണയിക്കുന്നു എന്നത് കൊണ്ട് അത് പ്രണയം ആകുന്നില്ല എന്നാണു എന്‍റെ  പക്ഷം .അതിനു രണ്ടു മനസുകള്‍ തമ്മില്‍ അടുക്കണം ..(അതെ ഓര്‍ക്കാപുറത്ത് പ്രണയം തലയ്ക്കു പിടിച്ചവന്‍റെ അഹങ്കാരം തന്നെയാണ്).അല്ലെങ്കില്‍ നിങ്ങള്‍ പറ ഒരു പെണ്ണിന്‍റെ മനസ് സ്വന്തമാക്കുനതിലും വലിയ സന്തോഷം എന്തുണ്ട് ഈ ലോകത്തില്‍?

നമ്മള്‍ എല്ലാവരും കാണുന്ന ഒരു സ്വപ്നമാണ് പ്രണയം .ചില സ്വപനങ്ങള്‍ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും പക്ഷെ അത് ഒരു നിമിഷത്തെക്കെ കാണു .പ്രണയം തേടി പോകാതെ അതിന്‍റെ വരവിനായി കാത്തിരിക്കുക.അതിനു അതിന്‍റെതായ സമയമുണ്ട് ,കാലമുണ്ട് .അപ്പോള്‍ അത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും (സ്വന്തം അനുഭവം).നിങ്ങള്‍ ഒന്നും ചെയ്യണ്ട പ്രണയം വരുമ്പോള്‍ അതിനെ ആലിംഗനം ചെയ്യുക .അത് എന്തിനു വന്നു എന്നതിന് പകരം അവനെ അകത്തോട്ടു ക്ഷണിക്കുക .അത് നിങ്ങളെ വിട്ടു പോയാല്‍ വീണ്ടും കാത്തിരിക്കുക . പ്രണയം എന്നും ഒരു ദുരൂഹത ആയിരുന്നു ,ഇനിയും അങ്ങനെ തന്നെ .അതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല .

അത് നിങ്ങളുടെ ജീവിതത്തില്‍ വന്നല്ലോ എന്നോര്‍ത്ത് സന്തോഷിക്കുക ,ഹൃദയം തുറന്നു തന്നെ ഇരിക്കട്ടെ ,പ്രണയം വീണ്ടും വരും .....

ഈ പ്രണയ ദിവസം ആരെങ്കിലും അബദ്ധവശാല്‍  ഇത് വായിക്കേണ്ടി വന്നാല്‍ ദയവു ചെയ്തു ക്ഷമിക്കുക ,കാരണം പ്രണയത്തില്‍ യുക്തിക്ക് സ്ഥാനമില്ലല്ലോ 

Tuesday, February 12, 2013

നന്ദി

ഒരു പെണ്‍കുട്ടിയുടെ മനസ് സ്വന്തമാക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്‌  എന്ന് ഇപ്പോള്‍ എനിക്ക് അറിയാം.അതിലും വലിയ ഭാഗ്യം വേറെ ഒന്നുമില്ല എന്നും .നന്ദി എന്നെ എന്നെ വിശ്വസിച്ചതിന് ,നന്ദി ഒരു നിബന്ധനയുമില്ലാതെ എന്നെ സ്നേഹിക്കുന്നതിനു ,നന്ദി എന്നെ നിന്‍റെ നെഞ്ചോടു ചേര്‍ത്തതിനു ,നന്ദി ഞാനും നീയും ഒന്നാണ് എന്ന് കണ്ടെത്തിയതിനു ,നന്ദി പ്രണയത്തിന്‍റെ ആദ്യാക്ഷരം എന്നെ പഠിപ്പിച്ചതിനു 

ഇതൊരു കുബസാരമാണ് നീയില്ലാതെ ഇനി മുന്നോട്ട് ഒരു യാത്ര സാധ്യമല്ല തന്നെ !!!

Sunday, February 10, 2013

Cake!!

"It has been 10 long years since our marriage" Ajay said to his friend Ajith who was busy doing his work."So what?" he asked in return. Ajay also thinked the same ,there is nothing that much spectacular that has happened in these years,so why give a damn?? "Oh no is it like that?"Ajay rethinked ... No it was never like that between him and Veena . Ajay said bye to his friend and left the office.He just tried to remember what was happened that morning.
"What was the need for that argument" Ajay asked to himself .Ajay was busy with some office work that morning and to make the things worse , he had misplaced  the file.Veena without knowing this was busy having one of those countless number of casual chats with Ajay .But this time he was not listening to it."Remember today is our anniversary" Veena said ,there was no response from him ,"today please come early ,I will also return early and pick our kid from the school and at night we will have a small party in our own way.Is it okk?"Seeing that still there was no response from him, Veena went near him and asked softly "what happened dear are you ok?"
"Noooooooo am not ok", Ajay shouted loudly,which made Veena stunned ,"there is everything misplaced here and I am sick of hearing the silly talks from you " Ajay shouted again ,frustrated he continued "I am having a hell of an office there and same like a house too,there is nobody in this house to look after me or my needs" Veena trying to put a hand on his shoulder to calm him down,but instead Ajay turned around and slapped her"go away u bitch go and die " he shouted.He then stormed through the door ,on the way back his eyes stucked on the file he was looking for.

"I could have said a sorry to her " Ajay thinked while driving.On the way back he ordered a small cake for them and wrote TO THE LOVE OF MY LIFE .Ajay's car was crossed by an ambulance from the side of  his house.Without noticing it he entered the compound of his house."Veena" he called , no response ,"where are you ?"The door was open and there was nobody to seen,the alarm bell started ringing in his mind ,suddenly he remembered the last words he said to her before leaving ,also the crossing of ambulance.His  heart started beating faster ,no she could have never done that or did she ?"Veena" he called again ,but this time almost crying ,went to room after room ,without finding her.He could no longer bear this,started crying.Then out of no where he heard a noice from the bath room ,or was it just a dream ? Ajay went to bathroom only to see Veena coming out of the bathroom "I was having a bath when did you come,did you bought the cake?"

Ajay breathed a huge sigh and went to her and hugged her tightly "what are you doing your clothes will get wet"!Ajay didnt have the time to hear that said to her in tears"without you I will be not able to make it through,be with me always "with a kiss on her forehead ."Here is the cake " he said !!

Friday, February 8, 2013

അന്വേഷണം !!


ഒരു തൂവലിന്‍റെ നേര്‍ത്ത സ്പര്‍ശം പോലെ ഒരു തലോടല്‍ 
ഒരു  മഞ്ഞ്‌ തുള്ളിയുടെ ആരെയും കൊതിപ്പിക്കുന്ന തണുപ്പ് 
ഒരു മഴത്തുള്ളിയുടെ നേര്‍ത്ത മന്ദഹാസം പോലെ ഒരു ചിരി 
ഒരു നീണ്ട നിദ്രയില്‍  നിന്നും എന്നെ ഉണര്‍ത്തിയത് ഇവയായിരുന്നു 
അതിന്‍റെ ഉറവിടം തേടി ഒരുപാട് അലഞ്ഞു തളര്‍ന്നു 
അപ്പോള്‍ ഒരു ശബ്ദം എന്നോട് ചോദിച്ചു ...
"നീ എന്തിനാണ് നിന്നെ തന്നെ തേടി അലയുന്നത് 
നീ തേടുന്നയാള്‍ നിന്‍റെയുള്ളില്‍ തന്നെ ഇല്ലേ ?
അല്ല അത് നീ തന്നെ അല്ലേ ?"
മനസ്സില്‍ ഒരു ചെറിയ വേദന ,ശരിയാണ് 
ഞാന്‍ ആരെയാണ് തേടിയത് അവള്‍ എന്നില്‍ തന്നെയല്ലേ ജീവിക്കുന്നതു 
അല്ല ഞാനും അവളും ഒന്ന് തന്നെയല്ലേ ??
അതെ അതാണ്‌ സത്യം ,അത് മാത്രം .......................... 

Saturday, February 2, 2013

ആഴം


നിന്‍റെ സ്നേഹത്തിന്‍റെ ആഴം അറിയാന്‍ വേണ്ടി
അതിനു വേണ്ടി മാത്രമായിരുന്നു അതിലേക്കുവീണത്‌ 
ഇന്ന് ഇപ്പോഴും ഞാന്‍ അതില്‍ മുങ്ങി തപ്പുകയാണ്‌ 
അതിന്‍റെ അടിത്തട്ടിലേക്ക് ഇത് വരെ എത്തിയിട്ടില്ല 
ഇനി ഒരിക്കലും അവിടെ എത്തരുതേ

എന്നാണ് ഇപ്പൊള്‍ എന്‍റെ പ്രാര്‍ത്ഥന 
ഇങ്ങനെ നീന്തി തുടിച്ചു ഒരു യാത്ര 
ഒരു അവസാനമില്ലാത്ത യാത്ര ...............