പ്രണയം എല്ലാ അതിരുകളും എന്നിൽ ലംഘിക്കുകയാണ്
അത് സദാചാരങ്ങളും സ്വബോധവും മറികടന്നു
എങ്ങോട്ടാണ് എന്ന് അറിയാതെ കുതിക്കുകയാണ്
ചെയ്യുന്നതും ചെയ്യിക്കുന്നതും തെറ്റാണോ എന്ന്
അറിയാൻ വയ്യാത്ത അവസ്ഥയാണ് ഇപ്പോൾ
മനസ് പറയുന്നു തെറ്റാണു നീ ചെയ്യുന്നത്
എന്നാൽ ഹൃദയം പറയുന്നു ശരിയാണ്
ഇതിൽ ഏതു ഞാൻ കേൾക്കണം ?
ഇല്ല ,അറിയില്ല എന്നതാണ് സത്യം
ഈ നിമിഷം വെറുതെ ആഗ്രഹിക്കുകയാണ്
സ്വബോധം ഇല്ലാതെ മനസ് എവിടെയെങ്കിലും
പാറി പോയെങ്കിൽ എത്ര നന്നായേനെ
സത്യങ്ങളിൽ നിന്നും കള്ളങ്ങളിൽ നിന്നും
യാഥാർഥ്യങ്ങളിൽ നിന്നുമുള്ള ഒരു പലായനം
അതിനു എനിക്ക് കഴിയുമോ എപ്പോഴെങ്കിലും?
No comments:
Post a Comment