Sunday, January 26, 2014

ഒന്നുമില്ല .. വെറുതെ ...

നിൻ കണ്‍പീലി കോണുകളിൽ പലപ്പോഴും
 ഞാൻ എന്നെ തന്നെ  തിരയാറുണ്ട് 
പണ്ടെപ്പോഴോ ഞാൻ എന്നെ അവിടെ കണ്ടിരുന്നു 
പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന സ്നേഹത്തിൻ
ആഴം എത്രയാണെന്നു ഞാൻ വെറുതെ ചിന്തിക്കാറുണ്ട് 
ആ ചിന്തകളിൽ ഒരു നോവ്‌ കലർന്ന സുഖമുണ്ട് 

ഒന്നും പറയാതിരിക്കുമ്പോൾ ആണ് നീ 
ഏറ്റവും  ഭംഗിയായി സംസാരിക്കുന്നത് എന്ന സത്യം 
പലപ്പോഴും ഞാൻ മറന്നു പോയിട്ടുണ്ട് ;ക്ഷമിക്കു 
ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല,ഇനി ആവശ്യപെടുന്നുമില്ല 
ഒരു താങ്ങായി നീ നിൽക്കണം എന്നല്ലാതെ 

വാക്കുകൾ പലതും തെറ്റിയിട്ടുണ്ട്; ഒന്നു കൂടെ ക്ഷമിക്കു 
ഈ ശ്വാസം നിലക്കും വരെ കൂടെ ഞാൻ കാണും 
എന്ന വാക്ക് ഞാൻ തെറ്റിക്കില്ല സത്യം 
ആ നെടുവീർപ്പുകളുടെ അർത്ഥം മനസിലാക്കാൻ 
എനിക്കേ കഴിയൂ ,കഴിഞ്ഞിട്ടുള്ളൂ 
എന്നെ വിശ്വസിക്കാൻ ഞാൻ പറയില്ല 
നിർബന്ധിക്കാനും എനിക്ക് പറ്റില്ല 
അത് ഈ ജീവിതം കൊണ്ട് എനിക്ക് തെളിയിക്കാനുള്ളതാണ് 

ആ കണ്ണുകളിൽ നിന്നും ഒഴുകിപോയ കണ്ണീരിനു 
പകരമായി തരാൻ ഈ കൈകളിൽ ഒന്നുമില്ല ഈ ജീവിതമല്ലാതെ