Sunday, September 22, 2013

ഭ്രാന്ത്

എന്നും എനിക്ക് ഒരു ഭ്രാന്തായിരുന്നു നീ .ചികിൽത്സ  എനിക്ക് വേണ്ടാത്ത ഭ്രാന്ത് .നീയാണ് എന്നെ എഴുത്തിലേക്ക്‌ നടത്തിച്ചത് .നിന്നെ പറ്റിയാണ് ഞാൻ എഴുതിയിട്ടുള്ളതും .ഇപ്പോൾ ,ഇന്ന് എനിക്കത് നഷ്ട്ടപ്പെടുന്നോ എന്ന് സംശയം.ഉള്ളിലെ വാക്കുകൾ വറ്റിയത് പോലെ .നീയെന്ന ഭ്രാന്ത് ഇപ്പോഴുമുണ്ട് മനസ്സിൽ പഴയത് പോലെ .പക്ഷെ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.അത് കൊണ്ട് തന്നെ എഴുത്തിനു തല്ക്കാലവിരാമം ഇടുകയാണ്.വീണ്ടും എപ്പോൾ തുടങ്ങാം എന്നറിയില്ല.നിന്നെ എനിക്ക്  തിരിച്ചു വേണം പഴയത് പോലെ .എന്നിട്ട് എഴുതാം ചിലപ്പോൾ നാളെ തന്നെ ,ചിലപ്പോൾ......................?

Thursday, September 19, 2013

അവസ്ഥ

ഈ ഒറ്റപെടൽ സഹിക്കാൻ പറ്റുന്നില്ല . പറയാൻ  ഒന്നുമില്ല, കേൾക്കാൻ ആളുമില്ല .കേൾക്കാൻ ആളില്ലെങ്കിൽ പിന്നെ നമ്മൾ പറഞ്ഞിട്ട് കാര്യമുണ്ടോ?പക്ഷെ മനസ്സിൽ ഒരു ചോദ്യം സ്വാഭാവികമായി ഉയരുന്നു ,അവളും ഈ അവസ്ഥയിൽ ആയിരിക്കുമോ?ഇവിടെ ഈ നെഞ്ചിൽ നിന്നും ചോര പൊടിയുന്നുണ്ട്‌ ,ഒരു വല്ലാത്ത നീറ്റൽ,എന്നും നെഞ്ചിൽ പറ്റി പിടിച്ചു കിടക്കണം എന്ന് പറഞ്ഞത് നീയായിരുന്നു  .നീയില്ലെങ്കിൽ ഞാനില്ല എന്ന് പറഞ്ഞത് നീയായിരുന്നു ,കൂടെ കാണണമെന്നു ഞാൻ പറഞ്ഞപ്പോൾ,ഒരു ശ്വാസം പോലെ കൂടെ കാണും എന്ന് പറഞ്ഞത് നീയായിരുന്നു .എന്നിട്ട് ഈ അവസ്ഥയിൽ എന്നെ തള്ളിയിട്ടതും നീയാണ്.വിശ്വാസവഞ്ചന ഞാൻ കാണിച്ചിട്ടില്ല സത്യം ,നീയാണെ സത്യം .

Wednesday, September 4, 2013

Onam these days.....

So the month of Onam is here .I don't remember a Onam as late as this one which is coming in the third week of September.The concept and celebration of Onam has been changing according time in which I grew up.I just think how many of us celebrate Onam in the right sense(not excluding myself).Did we celebrate the Onam with all its right virtues during our school days?For me the concept of Mahabali was nice,but even better was the ten day holidays we got.There was nothing much to worry for me as a  kid ,holidays ,short trips,food from outside  with parents etc made my Onam.During the college days ,the concept didn't change much except in place of parents ,it was friends.After getting the job Onam became cut short to two days,I mean two holidays.

Being a keralite there will be  more than enough memories one can associate with onam,mine being not an exception.I don't want to list anyone of them ,since memories and that nostalgic feeling are  better cherished in our minds.Ok lets come back to the concept of Onam.Onam for me is a ray of hope and optimism.That time of the year when we forget all our worries,when we are with our families and friends.Its a wonderful reminder of a time of a ruler who treat his subject as equals,when  people lived together in harmony and peace,a thing which is unimaginable in the world we live in.Still I dream,you dream,we all dream.

The society we live in now will never ever be able to replicate that era not even in my wildest of dreams.Onam has become that time of the year ,when the income of beverages corporation soar to a new high,the ratings of channels,the advertisement of new products ,all will be at its top position.And presently Onam has become more instant,instant sadya,instant payasam etc.The people actually doesn't have time.At least we are celebrating,isn't it?
I sincerly hope that whatever happens,there will be not a time in near future  when a keralite is asked about onam ,the answer is "I Don't Know".At least we can pass this noble concept to our future generations in whatever ways we can.

NB:I hear a lot of comments from elders about the way in which Onam is celebrated now.Just one thing to say to them,at least we are celebrating it,be relieved from the fact that Onam Celebration hasn't become extinct.   

Monday, September 2, 2013

ആരാണ് കുറ്റക്കാർ ?

18 വർഷം കഴിഞ്ഞത് കൊണ്ട് പീഡിപ്പിച്ചവരെ മറന്നു പോയി എന്ന് വിതുര കേസിലെ പെണ്‍കുട്ടി.കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലെ.എല്ലാത്തിനും നമ്മുടെ   കോടതികളെ പറഞ്ഞാൽ മതിയെല്ലോ.അല്ലെങ്കിലും ഇത്രയും കാലം ഇതൊക്കെ ഓർത്തിരിക്കാൻ വലിയ കഷ്ട്ടമാണ് .എന്നിട്ടിപ്പോൾ കൂറുമാറിയത്രേ .വെറുതെ എന്തിനാ ആ പെണ്‍കുട്ടിയെ പറയുന്നത്.ഇതൊക്കെ ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരുന്ന പ്രബുദ്ധ കേരളം ആരായി?

NB: അല്ല ഒരു സംശയം !കേസ് നീണ്ടാൽ അത് ഓർമ്മ ശക്തിയെ ബാധിക്കുമോ ?ബാധിക്കുമായിരിക്കും