Tuesday, December 18, 2012

ഇതു നിനക്കാണ് നിനക്ക് മാത്രം


"വിരലുകള്‍ക്കിടയില്‍    പ്രണയം  തുളുമ്പി  നിന്നു  സൂര്യ മുഖത്തെ  സിന്ദൂരം പോലെ ....."


എനിക്കറിയില്ല ഈ വരികള്‍ക്കിടയില്‍ എന്തു മാത്രം പ്രണയം തുളുമ്പി നില്‍ക്കുന്നുണ്ടെന്ന് ... ?ഇത് എഴുതിയിരിക്കുന്നതു ഇന്ന് ഈ ലോകത്ത് എനിക്കു ഏറവും പ്രിയപെട്ടവള്‍ ,എന്‍ പ്രിയ കാമുകി  :) ഇന്നെലെ ഒരു വൈകുന്നേരം മുഴുവന്‍ എന്‍റെ  കൂടെ ഉണ്ടായിരുന്നു അവള്‍ ... ഇണങ്ങി ,പിണങ്ങി ,കൊഞ്ചി ,പരസ്പരം കൈ പിടിച്ചു ഒരുപാട് നേരം നടന്നു ....അങ്ങനെ നടന്ന നേരം അത്രയും ഞാന്‍ ആലോചിച്ചത് എന്നെ ഇത്ര മാത്രം സ്നേഹിക്കാന്‍ ,വിശ്വസിക്കാന്‍ മാത്രം  ഞാന്‍ എന്ത് ചെയ്തു?എന്‍റെ വിരല്‍ത്തുമ്പ് പിടിച്ച് ഒരുപാട് നേരം അവള്‍ നടന്നു ... എന്തൊക്കെയോ സംസാരിച്ചു ...ശരിക്കും ഞങ്ങളുടെ വിരലുകള്‍ ആയിരുന്നോ പ്രണയിച്ചത് ?ഈ സമയമത്രയും എന്‍റെ ആലോചന ഇതായിരുന്നു  ,ഒരു പെണ്‍കുട്ടിക്ക് ഇത്രത്തോളം ഒരാളെ സ്നേഹിക്കാന്‍ ,വിശ്വസിക്കാന്‍ പറ്റുമോ ? എനിക്കറിയാം നിങ്ങളില്‍ പലരും ഇതിലൂടെ കടന്നു പോയിട്ടുണ്ട് ,അത് കൊണ്ട് തന്നെ ആരുടേയും ഉപദേശം ഇക്കാര്യത്തില്‍ വേണ്ട :).. 

ഇപ്പോള്‍ അവളെ കുറിച്ച് ആലോചിക്കാത്ത ഒരു നിമിഷം പോലുമില്ല ,അറിയാം ഈ ഡയലോഗ് കുറച്ചു പൈങ്കിളി ആണ് ,പക്ഷെ അതാണ് സത്യം ... വളരെ കാവ്യാത്മകമായി എഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ട് ,പക്ഷെ എന്തു കൊണ്ടോ കഴിയാറില്ല ... ഈ പരിമിതമായ ഭാഷയിലെങ്കിലും നിന്നെ കുറിച്ച് ഞാന്‍ എഴുതണ്ടേ??? അതു കൊണ്ടാണ് ഇത്രയും എഴുതിയത് ..നിനക്ക് ഇത് ഇഷ്ടപെടുമോ എന്നു എന്നിക്കറിയില്ല ...വാക്കുകള്‍ അത് കവിതയായി വരുത്താന്‍ നിനക്ക് കഴിയും ,എനിക്ക് അതിനു പറ്റില്ല :)നിന്‍റെ വരികള്‍ കടമെടുത്തു തന്നെ ഞാന്‍ നിര്‍ത്തട്ടെ ....
"നിനക്കായി എന്‍ പ്രിയസ്നേഹത്തിനായി  മാത്രമീ വരികളും അവയിലെ സ്നേഹവും "