Saturday, May 25, 2013

അപേക്ഷ

നീ എഴുതിയ അക്ഷരങ്ങൾ ആണ് നിന്നിലേക്ക്‌ എന്നെ അടുപ്പിച്ചത് .എന്നാൽ ഇപ്പോൾ ഒന്നു എഴുതാൻ പറയുമ്പോഴൊക്കെ ഒഴിഞ്ഞു മാറുകയാണ് നീ .നീ എഴുതാതിരിക്കുമ്പോൾ ഒരു തരം കുറ്റബോധമാണ് മനസ്സിൽ .എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല .നീ ഒന്ന് എഴുതണമെങ്കിൽ  ഞാൻ എന്താണ് ചെയ്യേണ്ടത് ?ഒരുപാട് ദുഃഖം തോന്നുമ്പോൾ അല്ലെങ്കിൽ സന്തോഷം വരുമ്പോൾ വാക്കുകളുടെ ഇന്ദ്രജാലം നീ കാട്ടുമെന്ന് ഒരിക്കൽ പറഞ്ഞിരുന്നു .എന്ത് കൊണ്ട് വാക്കുകളുടെ ഉറവ വറ്റി വരളുന്നു ..അതോ അതിനെ മൂടി വയ്ക്കുകയാണോ  നീ?ഒരു ഉത്തരം ഞാൻ [പ്രതീക്ഷിക്കുന്നില്ല ,ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്.നിന്നെയും വിരൽത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങളേയും ഒരുപാട് സ്നേഹിച്ചിരുന്നു ,ഇപ്പോഴും സ്നേഹിക്കുന്നു ,എന്നും അത് അങ്ങനെ തന്നെ കാണുകയും ചെയ്യും,എത്രയും പെട്ടെന്ന് വരൾച്ച മാറി ഒരു പുതുമഴ പോലെ അത് പെയ്യട്ടെ ,ഒരു വറ്റി വരണ്ട മനസ് അപേക്ഷിക്കുന്നു 

No comments: