ഒന്നും പറയാൻ ഞാൻ ആളല്ല ,കാരണം പറഞ്ഞതൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല.എൻ സ്നേഹം പോലും നിന്നിലേക്ക് ശരിക്കും പകരാൻ എനിക്ക് കഴിഞ്ഞോ?ഇനി എന്തൊക്കെ ചെയ്തു തീർക്കാൻ കഴിയും എന്ന് തെളിയിക്കേണ്ടത് കാലമാണ് .പക്ഷെ ഒന്നുണ്ട് ,നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ ,മനസിലാക്കുന്നുണ്ട്.തിരിച്ചു ഞാൻ ഒന്നും ചോദിക്കുന്നില്ല ആ കറകളഞ്ഞ വിശ്വാസം അല്ലാതെ.അതെനിക്ക് വേണം .അത് തിരിച്ചു കിട്ടിയെന്നു തന്നെ ഞാൻ ഉറപ്പിക്കുന്നു.ഒരു വാക്ക് ഞാൻ ഇപ്പോഴും തരുന്നു ,ഈ ജീവനിൽ നിന്ന് അവസാനശ്വാസം പോകുന്നത് വരെ ഒരു നിഴലായി ഞാൻ കൂടെ കാണും.ഇത് ഇന്ന് എഴുതുന്നത് ഒരു ചെറിയ സന്തോഷം ഉള്ളതിലാണ്.നിന്നെ പഴയത് പോലെ കിട്ടി എന്ന സന്തോഷം .ഒരു കൊച്ചു കുഞ്ഞിനെ പാവക്കുട്ടിയെ കിട്ടിയ സന്തോഷം .അത് നീ കാണുന്നുണ്ടോ?......നീയാണ് ഞാൻ, ഞാനാണ് നീ ..
No comments:
Post a Comment