നിൻ കണ്‍പീലി കോണുകളിൽ പലപ്പോഴും
ഞാൻ എന്നെ തന്നെ തിരയാറുണ്ട്
പണ്ടെപ്പോഴോ ഞാൻ എന്നെ അവിടെ കണ്ടിരുന്നു
പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന സ്നേഹത്തിൻ
ആഴം എത്രയാണെന്നു ഞാൻ വെറുതെ ചിന്തിക്കാറുണ്ട്
ആ ചിന്തകളിൽ ഒരു നോവ് കലർന്ന സുഖമുണ്ട്
ഒന്നും പറയാതിരിക്കുമ്പോൾ ആണ് നീ
ഏറ്റവും ഭംഗിയായി സംസാരിക്കുന്നത് എന്ന സത്യം
പലപ്പോഴും ഞാൻ മറന്നു പോയിട്ടുണ്ട് ;ക്ഷമിക്കു
ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല,ഇനി ആവശ്യപെടുന്നുമില്ല
ഒരു താങ്ങായി നീ നിൽക്കണം എന്നല്ലാതെ
വാക്കുകൾ പലതും തെറ്റിയിട്ടുണ്ട്; ഒന്നു കൂടെ ക്ഷമിക്കു
ഈ ശ്വാസം നിലക്കും വരെ കൂടെ ഞാൻ കാണും
എന്ന വാക്ക് ഞാൻ തെറ്റിക്കില്ല സത്യം
ആ നെടുവീർപ്പുകളുടെ അർത്ഥം മനസിലാക്കാൻ
എനിക്കേ കഴിയൂ ,കഴിഞ്ഞിട്ടുള്ളൂ
എന്നെ വിശ്വസിക്കാൻ ഞാൻ പറയില്ല
നിർബന്ധിക്കാനും എനിക്ക് പറ്റില്ല
അത് ഈ ജീവിതം കൊണ്ട് എനിക്ക് തെളിയിക്കാനുള്ളതാണ്
ആ കണ്ണുകളിൽ നിന്നും ഒഴുകിപോയ കണ്ണീരിനു
പകരമായി തരാൻ ഈ കൈകളിൽ ഒന്നുമില്ല ഈ ജീവിതമല്ലാതെ
No comments:
Post a Comment