ഈ ഉപരോധ സമരം കൊണ്ട് ആർക്കായിരുന്നു നേട്ടം?
ഓപ്ഷൻസ്
a) ഉമ്മൻ ചാണ്ടി
b) എൽ.ഡി.ഫ്
c) മീഡിയ
d) സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ
ഓപ്ഷൻസ്
a) ഉമ്മൻ ചാണ്ടി
b) എൽ.ഡി.ഫ്
c) മീഡിയ
d) സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ
ഹോ ! എന്തൊക്കെ ആയിരുന്നു പുകില് ?മുഖ്യമന്ത്രി രാജി വച്ചേ ഉപരോധ സമരം തീരു,ഒരു ഗേറ്റും തുറക്കാൻ സമ്മതിക്കില്ല ,ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും .ഞാനും ഒരുപാട് പ്രതീക്ഷിച്ചു .പട്ടാളവും സമരക്കാരും തമ്മിൽ പൊരിഞ്ഞ അടി ,വെടി വയ്പ് ,ഒരാഴ്ച ഹർത്താൽ .ഹോ എന്തൊക്കെ മോഹന സ്വപ്‌നങ്ങൾ ആയിരുന്നു .എല്ലാം വെള്ളത്തിലായി.മുഖ്യ മന്ത്രി ഒരു മാസം മുൻപേ രാജി വച്ചിരുന്നേൽ ഈ പ്രശനം വല്ലതും വരുമായിരുന്നോ?സഖാക്കൾ തുടങ്ങിയ സ്ഥിതിക്ക് മുഖ്യ മന്ത്രിയെ താഴെ ഇറക്കിയിട്ടേ സമരം നിർത്തേണ്ടിയിരുന്നുള്ളു .ഇതിപ്പോ സരിത കാരണം പെരുവഴിയിൽ ആയവർ എന്ന ചീത്ത പേരും കിട്ടി (ഫേസ് ബുക്കിൽ കണ്ടതാണേ ).പിന്നെ മീഡിയകാർക്ക് ഇതിൽപരം ആഘോഷം ഇല്ലായിരുന്നു .ലൈവ് ടെലികാസറ്റ് ,ചർച്ചകൾ ,അഭിമുഖങ്ങൾ ,ബ്രേകിംഗ് ന്യൂസ് ...ശെരിക്കും പറഞ്ഞാൽ കോളടിച്ചതു സ്കൂൾ കോളേജ് പിള്ളേർക്കാണ് .കുറച്ചു ദിവസം ചുമ്മാ പോയികിട്ടി .എന്നാൽ എന്നെ പോലുള്ള പാവം ബാങ്ക് ജീവനകാർക്കോ ഒരു അവധിയുമില്ല.ഒരു വല്യ അടിയും ഒരു ഹർത്താലും ആയിരുന്നു ഏക പ്രതീക്ഷ .അതും വെള്ളത്തിലായി .അത് കൊണ്ട് ദയവു ചെയ്തു ഉപരോധം എന്ന് പറഞ്ഞു പ്രതിപക്ഷവും ,പട്ടാളത്തെ ഇറക്കി ഭരണപക്ഷവും ഞങ്ങളെ കൊതിപ്പിക്കരുത് ...പ്ലീസ്
No comments:
Post a Comment