ആദ്യ രാത്രി
ഒരു കട്ടിലില്‍ അവര്‍ ഇരുവരും കിടന്നു അവള്‍ അവന്‍റെ നെഞ്ചില്‍ തലവച്ചു കിടന്നു,അപ്പോള്‍ അവന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം അവള്‍ക്കു സ്വപ്തസ്വരങ്ങളുടെ സംഗീതമായിരുന്നു .അതില്‍ മതിമറന്നു അവള്‍ കിടന്നു .അവളുടെ കണ്ണില്‍ വിരിഞ്ഞത് ചിരിയോ ,നാണമോ ,അറിയില്ല .....
ഹാഫ് ടൈം
ആ കട്ടില്‍ ഇപ്പോഴും അവിടെ തന്നെയുണ്ട് .അവര്‍ ഇരുവരും അതിന്‍റെ ഇരുവശങ്ങളില്‍ കിടപ്പുണ്ട് .ഇപ്പോള്‍ അവന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം ഒരു ഇടിമുഴക്കമാണ് അവള്‍ക്കു .പേടിച്ചരണ്ട് കിടന്ന അവളെ അവന്‍റെ കൈകള്‍ കീഴ്പ്പെടുത്തുമ്പോള്‍ അവളുടെ കണ്ണില്‍ വിരിഞ്ഞത് വിരക്തി ,വെറുപ്പ് ............
ക്ലൈമാക്സ്
ആ കട്ടിലിനു ഇപ്പോള്‍ പ്രായം ഒരുപാടായി ,അവര്‍ക്കും .അവളുടെ ചെവി ഇപ്പോഴും ആ നെഞ്ചില്‍ തന്നെയുണ്ട് .ഹൃദയമിടിപ്പിന്‍റെ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല .ഇപ്പോള്‍ അവളുടെ മനസ്സില്‍ ആദ്യമായി ഭയം എന്ന വികാരം .അവന്‍റെ നെഞ്ചില്‍ ഒട്ടിച്ചേര്‍ന്നു അവള്‍ കിടന്നു .ആ കണ്ണില്‍ ഇപ്പോള്‍ വികാരങ്ങളില്ല പകരം വീണത് രണ്ടു തുള്ളി കണ്ണീര്‍ ...
No comments:
Post a Comment