ഇതിനുള്ളില്‍ എന്താണ് ?അവള്‍ എന്‍റെ ഹൃദയം ചൂണ്ടി ചോദിച്ചു
അതിനുത്തരമായി ഞാന്‍ എന്‍റെ ഹൃദയം തുറന്നു കാണിച്ചു
ഓ ഇതിനകത്ത് ചെമ്പരത്തി പൂവായിരുന്നോ ?
ഇതെങ്ങനെ ഇവിടെ വന്നു?അവള്‍ ചോദിച്ചു!
ഉടനെ തന്നെ ഞാന്‍ അവിടെ തൊട്ടു നോക്കി,ഒരു വേദന
അല്ല ചെമ്പരത്തി പൂവിനു നോവുമോ,അതില്‍ നിന്നും ചോര കിനിയുമോ ?
ഞാന്‍ ആലോചിച്ചു എന്നിട്ട് ആ ചെമ്പരത്തി പൂവ് കൊടുത്തിട്ട്
അവളില്‍ നിന്ന് എന്‍റെ ഹൃദയം ഞാന്‍ തിരികെ വാങ്ങി
പ്രണയത്തിന്‍റെ പലിശ ഇപ്പോള്‍ താങ്ങാന്‍ പറ്റുന്നില്ല !
ഇനിയും അവളെ സ്നേഹിക്കുന്നതിനു അവള്‍ പലിശ ചോദിച്ചാലോ?
2 comments:
Ha ha! :D
Banking + Botany = something like this!
thank u thank u
Post a Comment