ഒരു തൂവലിന്‍റെ നേര്‍ത്ത സ്പര്‍ശം പോലെ ഒരു തലോടല്‍
ഒരു മഞ്ഞ് തുള്ളിയുടെ ആരെയും കൊതിപ്പിക്കുന്ന തണുപ്പ്
ഒരു മഴത്തുള്ളിയുടെ നേര്‍ത്ത മന്ദഹാസം പോലെ ഒരു ചിരി
ഒരു നീണ്ട നിദ്രയില്‍ നിന്നും എന്നെ ഉണര്‍ത്തിയത് ഇവയായിരുന്നു
അതിന്‍റെ ഉറവിടം തേടി ഒരുപാട് അലഞ്ഞു തളര്‍ന്നു
അപ്പോള്‍ ഒരു ശബ്ദം എന്നോട് ചോദിച്ചു ...
"നീ എന്തിനാണ് നിന്നെ തന്നെ തേടി അലയുന്നത്
നീ തേടുന്നയാള്‍ നിന്‍റെയുള്ളില്‍ തന്നെ ഇല്ലേ ?
അല്ല അത് നീ തന്നെ അല്ലേ ?"
മനസ്സില്‍ ഒരു ചെറിയ വേദന ,ശരിയാണ്
ഞാന്‍ ആരെയാണ് തേടിയത് അവള്‍ എന്നില്‍ തന്നെയല്ലേ ജീവിക്കുന്നതു
അല്ല ഞാനും അവളും ഒന്ന് തന്നെയല്ലേ ??
അതെ അതാണ് സത്യം ,അത് മാത്രം ..........................
No comments:
Post a Comment