പ്രണയം -അതിനു വേണ്ടി ഒരു ദിവസം ആവശ്യമാണോ ??ഈ ലോകത്ത് എല്ലാം മുക്കിലും മൂലയിലും എല്ലാ മിനിറ്റിലും നടക്കുന്ന ഒന്ന്.പരസ്പരം സ്നേഹിക്കുന്ന എല്ലാവര്‍ക്കും എല്ലാ ദിവസവും വാലന്‍ന്റൈന്‍ ഡേ തന്നെ അല്ലെ ?ഈ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യണം എന്ന് കരുതിയതല്ല .പക്ഷെ എന്തോ ,പ്രണയം ഒരു മനുഷ്യനെ കൊണ്ട് എന്തൊക്കെയാ ചെയ്യിക്കുന്നത് ?അക്കൂട്ടത്തില്‍ ഇതും..............
പ്രണയിക്കാതെ ഒരു മനുഷ്യ ജീവനും ഭൂമിയില്‍ ജീവിച്ചിട്ടുണ്ടാവില്ല .ഒന്ന് ആലോചിച്ചു നോക്കു എന്തൊരു ദുരൂഹമാണ് പ്രണയത്തിന്‍റെ വഴികള്‍!പ്രണയത്തില്‍ വീഴുന്നത് തന്നെ ദുരൂഹമല്ലേ ?അത് എപ്പോള്‍ വരുന്നു എന്നത് പോലെ തന്നെ ദുരൂഹമാണ് എങ്ങനെ വരുന്നു എന്നതും.പ്രണയം എങ്ങനെ വളരുന്നു എന്നതും ഒരു ദുരൂഹമാണ് ,അത് പോലെ തന്നെയാണ് അതിന്‍റെ അന്ത്യവും .....
ഇപ്പോള്‍ ഇത് വായിക്കുന്ന പലരും അല്ല ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും ,ഇതൊന്നും ഞങ്ങള്‍ക്ക് അറിഞ്ഞൂടാത്ത കാര്യമല്ലല്ലോ .അല്ല ആര്‍ക്കും അറിഞ്ഞൂടാത്ത കാര്യമല്ല എങ്കിലെന്താ എനിക്ക് പറഞ്ഞു കൂടെ ?അതെ ഞാനേ കുറച്ചു ദിവസമായി ഭയങ്കര പ്രണയത്തിലാണ് കൂട്ടുകാര്‍ പറയുന്നത് ഇതൊക്കെ ഇങ്ങനെ കുറച്ചു നാള്‍ കാണും ,അത് കഴിഞ്ഞാല്‍ എല്ലാം തീരും.അതല്ല കാര്യം ! ഈ മനസ് എന്ന് പറയുന്ന സാധനമുണ്ടല്ലോ ,പുള്ളിക്കാരന്‍ എന്നോട് കുറച്ചു നാളായി പിണക്കമാണ് ,ഞാനിപ്പോള്‍ ഹൃദയം പറയുന്നത് മാത്രമേ കേള്‍ക്കാറുള്ളു എന്നാണ് എന്‍റെ മനസിന്‍റെ പരാതി .എന്താ ചെയ്ക പ്രണയം തലയ്ക്കു പിടിച്ചാല്‍ മനസ് പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?എന്തായാലും ഞാന്‍ കേള്‍ക്കുന്നില്ല.അല്ലെങ്കിലും ഒന്ന് ആലോചിച്ചു നോക്ക് എന്തെല്ലാം കാര്യങ്ങള്‍ ശെരി ആയലാണ് ഒരു പ്രണയം വിജയിക്കുന്നത്?പ്രണയത്തില്‍ ജയിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നുണ്ടോ എന്നത് വേറെ കാര്യം .
ഇവിടെ നഷ്ടപ്പെടുമെന്ന് ഓര്‍ത്തു ആരെങ്കിലും പ്രണയിക്കാതെ ഇരുന്നിട്ടുണ്ടോ ..ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്ത് ഉള്ള ആള്‍ക്കാര്‍ പറയുന്നത് പ്രണയത്തില്‍ ആവുക എന്നത് തന്നെയാണ് കാര്യം പ്രണയം വിജയിക്കുന്നതില്‍ അല്ലത്രേ.നിങ്ങള്‍ പ്രണയിക്കുന്നു എന്നത് കൊണ്ട് അത് പ്രണയം ആകുന്നില്ല എന്നാണു എന്‍റെ പക്ഷം .അതിനു രണ്ടു മനസുകള്‍ തമ്മില്‍ അടുക്കണം ..(അതെ ഓര്‍ക്കാപുറത്ത് പ്രണയം തലയ്ക്കു പിടിച്ചവന്‍റെ അഹങ്കാരം തന്നെയാണ്).അല്ലെങ്കില്‍ നിങ്ങള്‍ പറ ഒരു പെണ്ണിന്‍റെ മനസ് സ്വന്തമാക്കുനതിലും വലിയ സന്തോഷം എന്തുണ്ട് ഈ ലോകത്തില്‍?
നമ്മള്‍ എല്ലാവരും കാണുന്ന ഒരു സ്വപ്നമാണ് പ്രണയം .ചില സ്വപനങ്ങള്‍ നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും പക്ഷെ അത് ഒരു നിമിഷത്തെക്കെ കാണു .പ്രണയം തേടി പോകാതെ അതിന്‍റെ വരവിനായി കാത്തിരിക്കുക.അതിനു അതിന്‍റെതായ സമയമുണ്ട് ,കാലമുണ്ട് .അപ്പോള്‍ അത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും (സ്വന്തം അനുഭവം).നിങ്ങള്‍ ഒന്നും ചെയ്യണ്ട പ്രണയം വരുമ്പോള്‍ അതിനെ ആലിംഗനം ചെയ്യുക .അത് എന്തിനു വന്നു എന്നതിന് പകരം അവനെ അകത്തോട്ടു ക്ഷണിക്കുക .അത് നിങ്ങളെ വിട്ടു പോയാല്‍ വീണ്ടും കാത്തിരിക്കുക . പ്രണയം എന്നും ഒരു ദുരൂഹത ആയിരുന്നു ,ഇനിയും അങ്ങനെ തന്നെ .അതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല .
അത് നിങ്ങളുടെ ജീവിതത്തില്‍ വന്നല്ലോ എന്നോര്‍ത്ത് സന്തോഷിക്കുക ,ഹൃദയം തുറന്നു തന്നെ ഇരിക്കട്ടെ ,പ്രണയം വീണ്ടും വരും .....
ഈ പ്രണയ ദിവസം ആരെങ്കിലും അബദ്ധവശാല്‍ ഇത് വായിക്കേണ്ടി വന്നാല്‍ ദയവു ചെയ്തു ക്ഷമിക്കുക ,കാരണം പ്രണയത്തില്‍ യുക്തിക്ക് സ്ഥാനമില്ലല്ലോ
No comments:
Post a Comment