Sunday, February 17, 2013

യാത്ര ...


ഒറ്റക്കായിരുന്നു എന്നും എന്‍റെ യാത്ര 
ജീവിതത്തില്‍ പലവട്ടം പലരും വന്നു 
അവര്‍ക്ക് എല്ലാവര്‍ക്കും ആവശ്യങ്ങള്‍ പലതായിരുന്നു 
അങ്ങനെയൊന്നും ഇല്ലാതെ ഒരാളെ പോലും 
ഇതിനിടയില്‍ ഞാന്‍ കണ്ടില്ല 
പലര്‍ക്കും എന്‍റെ സൗഹൃദം വേണമായിരുന്നു 
എന്‍റെ സ്നേഹം ആരും കണ്ടില്ല 
കണ്ടവര്‍ കണ്ടില്ലാന്നു നടിച്ചു 
അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ നിന്നെ എപ്പോഴാണ് 
കണ്ടെതെന്നു എനിക്ക് ഓര്‍മ്മയില്ല 
കപടമായ പ്രണയത്തിനും സൌഹൃദത്തിനും അപ്പുറം 
നിഷ്കളങ്കവും ശിശു സഹജവുമായ എന്തോ ഒന്നുണ്ടെന്ന് 
എന്നെ പഠിപ്പിച്ചത്  നീയായിരുന്നു 
ഇന്ന് ഒരു നിയോഗം പോലെ എന്‍റെ 
ജീവിതത്തില്‍ നീയുണ്ട് 
ഇനി കപടമായ എല്ലാത്തിനോടും വിട 
എല്ലാം മറന്നു ഞാന്‍ ഒന്ന് നിന്നെ പ്രണയിച്ചോട്ടെ 
ഒരു നിബന്ധനകളുമില്ലാതെ .......


No comments: