അവളുടെ ശരീരം എന്നും അവനൊരു ഹരമായിരുന്നു .അവന് തന്നെ പലവട്ടം അവളോട് പറഞ്ഞിട്ടുണ്ട് "നിന്റെ ശരീരത്തോട് എനിക്ക് വല്ലാത്ത ഒരു കൊതിയാണ് ".ഒരു തരം ഭ്രാന്തമായ അഭിനിവേശത്തോടെ അല്ലാതെ അവനു അവളെ പുല്കാന് കഴിയുമായിരുന്നില്ല.അവള്‍ക്കും അവനോട് അങ്ങനെ തന്നെ ആയിരുന്നു ."എന്നെ ലഹരി പിടിപ്പിക്കുന്ന എന്താണ് നിന്റെ വിരലുകള്ക്കുള്ളത് "?
അവളുടെ ശരീരം പോലെ തന്നെ കൊതിപ്പിക്കുന്നതായിരുന്നു അവളുടെ വരികളും. ഒരിക്കല്‍ അവള് ഇങ്ങനെ എഴുതി
"നിന് നെഞ്ചിലെ ചുരുള്‍മുടിയില്‍ മിഴിപൂട്ടി മയങ്ങവേ
ഞാന്‍ കണ്ട കിനാവ് മാത്രമേ ഇന്നെന്‍ മനസ്സില്‍
നിന് കണ്പീലികള് തഴുകിപോയ എന്‍ മേനിയില്‍
ഒരു മയില്‍പീലിയാല്‍ തലോടിയ സുഖവും "
"ഇതൊക്കെ നിനക്ക് എങ്ങനെ എഴുതാന്‍ പറ്റുന്നു"?അന്ന് അവന്റെ ചോദ്യത്തിന് വെറുമൊരു ചിരി മാത്രമായിരുന്നു അവളുടെ ഉത്തരം
"വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി .ജീവിതത്തില്‍ തിരക്കുകള്‍ കൂടി വരികയാണ്" അവന് ആലോചിച്ചു.ഓഫീസിന്റെ മടുപ്പിക്കുന്ന യാന്ത്രികതയില്‍ നിന്നും ഓരോ ദിവസം തള്ളി നീക്കാന്‍ അവനെ സഹായിച്ചത് അവളായിരുന്നു ,അതോ അവളുടെ ശരീരമോ ?ഒരിക്കല്‍ പോലും അവള് ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല .എന്നിട്ടും ഇന്നെലെ അവള് എന്തിനു എന്നോട് അങ്ങനെ ചോദിച്ചു .....
"നീ സത്യം പറയണം നീ എന്റെ ശരീരത്തിനെ മാത്രമല്ലേ സ്നേഹിച്ചിട്ടുളു ,എന്റെ അവയവങ്ങള്‍ അല്ലാതെ എന്റെ മനസു നീ കണ്ടിട്ടുണ്ടോ "? അവള് ഓര്‍ക്കാപുറത്ത് ചോദിച്ചു .അതിനു ആ സമയത്ത് എന്ത് മറുപടി പറയണമെന്ന് അവനു അറിയില്ലായിരുന്നു .രണ്ടു വര്‍ഷത്തിനിടെ ആദ്യമായി അവളോട് തോറ്റതായി അവനു തോന്നി.
പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ ഒരു കത്ത് എഴുതി വച്ചിട്ടാണ് അവന് ഇറങ്ങിയത്
ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപെട്ടവളെ, ഇന്നെലത്തെ നിന്റെ ചോദ്യം എന്നെ നന്നായി വിഷമിപ്പിച്ചു .നീ എന്തിനാണ് അങ്ങനെ ചോദിച്ചത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല .ഇത് വരെ എന്റെ വിശ്വാസം നിന്റെ മനസ് ഞാന്‍ തന്നെ ആയിരുന്നു എന്നാണ് .മുന്‍പ് നീ പറഞ്ഞത് ഓര്‍മ്മയുണ്ടോ "നീ എന്നെ എന്നേക്കാള്‍ നന്നായി മനസിലാക്കുന്നുണ്ട് ,ആ സ്നേഹത്തിനു മുന്നില്‍ ,നിന്റെ മനസിന് മുന്നില്‍ ഈ ശരീരം എന്നും ഒരു അടിമ ആയിരിക്കും "ആ ഒരു വിശ്വാസത്തില്‍ ആണ് ഓരോ രാത്രിയും നിന്നെ ഞാന്‍ ആസ്വദിച്ചത്.എനിക്ക് തെറ്റി പറ്റിയോ എന്ന് ഞാന്‍ ഇപ്പോള്‍ സംശയിക്കുന്നു.അത് ഒരു സംശയം മാത്രമായി നില്‍ക്കണം എന്നാണ് എന്റെ പ്രാര്‍ത്ഥന .
വൈകിട്ട് 5 മണി ആയപ്പോള്‍ ഓഫീസില്‍ നിന്നും ഇറങ്ങിയെങ്കിലും വീട്ടിലേക്കു പോകാന്‍ അവന്റെ മനസ് സമ്മതിച്ചില്ല .എവിടെയോ ഒരു അകല്‍ച്ച വന്നു പോലെ ,വേണ്ട കുറച്ചു താമസിച്ചു കയറാം എന്ന് അവന് തീരുമാനിച്ചു .രാത്രി ഏറെ വൈകി വീട്ടിലെത്തുമ്പോള്‍ 9 മണി കഴിഞ്ഞിരുന്നു. ഒരു അനക്കവുമില്ല മുറിയില്‍ കയറി മേശപുറത്ത് ബാഗ് വയ്ക്കുമ്പോള്‍ ഒരു കടലാസ് തുണ്ട് അവന്റെ കണ്ണില്‍ പെട്ടു .അവന് അതെടുത്തു നോക്കി .അതില്‍ ഇങ്ങനെ എഴുതിയിരുന്നു
"നിലാവിന് പാല് നിറം ആണെന്ന് അറിയുന്നു ഞാന്‍
എന്നാല്‍ ആ വെണ്മ എന്‍ പ്രിയമോലും
കൂട്ടുകാരന്റെ മനസിനോളം വരില്ല
എന്നും അറിയുന്നു ഞാന്‍ "
വായിച്ചു കഴിഞ്ഞു ഒരു നിമിഷം അവന് എന്തോ ആലോചിച്ചു .എന്നിട്ട് അവനെ തന്നെ നോക്കി നില്ക്കുന്ന അവളെ വാരിയെടുത്തു കൊണ്ട് കട്ടിലില്‍ മറിഞ്ഞു വീഴുമ്പോള്‍ അവള് പരിഭവിച്ചു"നില്ക്കു അപ്പടി വിയര്‍പ്പാണ്"വിയര്‍പ്പിന്റെ മണം അവനൊരു ഹരമായിരുന്നു എന്ന് അറിയമായിരുന്നതും ഈ ലോകത്ത് അവള് മാത്രമായിരുന്നു .രാത്രിയില്‍ എപ്പോഴോ അവള് അവനോടു ചോദിച്ചു " ഞാന്‍ എന്തിനു അങ്ങനെ ചോദിച്ചത് എന്ന് നിനക്ക് അറിയണ്ടേ ?"വേണ്ട അറിയണ്ടേ എനിക്ക് ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അതങ്ങനെ നില്ക്കട്ടെ " ഒരു ചിരിയോടെ അവന് പറഞ്ഞു
1 comment:
oru chodyam ente manassilum undayi..athinum utharam undavan sadhyatha illa.. :)
good attempt! good that you're channelising the excitement of being in love into creative standards.. :)
Post a Comment