Monday, February 18, 2013

സൂര്യനെല്ലി !!

കുറച്ചു വര്‍ഷം മുന്‍പ് റിലീസ് ചെയ്തു സൂപ്പര്‍ ഹിറ്റ്‌ ആയ ഒരു പടം കുറച്ചു ദിവസം മുന്‍പ് പ്രേക്ഷകരുടെ ആവശ്യ പ്രകാരം വീണ്ടും കേരളത്തില്‍ റിലീസ് ചെയ്തു പടം " സൂര്യനെല്ലി".റിലീസിംഗ് കേന്ദ്രങ്ങളില്‍ നല്ല കളക്ഷന്‍ ഉണ്ടത്രേ!


സൂര്യനെല്ലി എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ എന്താണ് ആദ്യം വരുന്നത്? അതെ നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചത് തന്നെ :).പോട്ടെ അത് എന്തായാലും പറയേണ്ട.ഇടുക്കിയിലെ ഈ സ്ഥലം തരക്കേടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രം ആണെന്ന് അവിടെയുള്ളവര്‍ക്ക് എങ്കിലും അറിയാമോ എന്തോ?ഒരുപാട് നാളായി ഈ വാക്ക് നമ്മള്‍ മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.ശെരിക്കും പറഞ്ഞാല്‍ 1996 മുതല്‍...............,നമ്മള്‍ ഇത് കേള്‍ക്കുന്നു അന്നൊക്കെ പത്രത്തില്‍ ,മാത്രമേ വാര്‍ത്ത‍ വരുമായിരുന്നുള്ളൂ.ഇന്ന് എവിടെ നോക്കിയാലും ഇത് മാത്രമേയുള്ളൂ ,ചാനലകളുടെ എണ്ണം കൂടി .ചര്‍ച്ച ചെയ്യാന്‍ ഒരു സാധാരണക്കാരന്‍ കേട്ടിട്ട് പോലുമില്ലാത്ത ആള്‍ക്കാര്‍ ,അവിടെ ചര്‍ച്ച, ഇവിടെ ചര്‍ച്ച ,ഹോ ഇത് ആര്‍ക്കും മടുക്കുന്നില്ലേ.ആ സംഭവം എന്താണെന്ന് ഇവിടുത്തെ പിള്ളേര്‍ക്ക് വരെ അറിയാം നമ്മുടെ മീഡിയ അത്ര മാത്രം ആ സംഭവം ഹിറ്റ്‌ ആക്കി .ഇനി എന്നാണാവോ അത് പിള്ളേര്‍ക്ക് ഒരു വിഷമായി പഠിക്കാന്‍ കൊടുക്കുന്നത് ?

സൂര്യനെല്ലി കേസിന് ഇപ്പോള്‍ ഒരുപാട് രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട് .എല്ലാവരുടെയും ,അതായതു രാഷ്ട്രീയക്കാര്‍ക്ക് ഇതൊരു സുവര്‍ണവസരമാണ് അല്ലെങ്കിലും അവര്‍ പണ്ടും ഇത് നന്നായി ഉപയോഗിച്ചിരുന്നു.ഇനി ആ പെണ്‍കുട്ടിയെ കുറിച്ച് .സോറി ഇപ്പോള്‍ പെണ്‍കുട്ടി അല്ല ആ സ്ത്രീ അല്ലെങ്കില്‍ വനിത.ഇപ്പോള്‍ തന്നെ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു,അവളും അവളുടെ കുടുംബവും.സത്യം പറഞ്ഞാല്‍ എനിക്ക് തോന്നുനില്ല പഴയ ഒരു സഹതാപം ഒരു ശരാശരി മലയാളിക്ക് അവളോട് ഉണ്ടെന്നു.അവള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ പോലും "ഈ കൊച്ചിന് അന്നൊരു കുഴപ്പവുമില്ലായിരുന്നു ഇപ്പൊ എന്തിന്‍റെ കേടാ "എന്നായിരിക്കും ചിന്തിക്കുന്നത് .ഒരു രാഷ്ട്രീയ ചെളിയെറു  എന്നതിനപ്പുറം ഒരു  പ്രസക്തിയും ഇപ്പൊ അതിനില്ല എന്നാണ് ഈ പാവത്തിന്‍റെ വിശ്വാസം .

സഹോദരി ,നിനക്ക് സംഭവിച്ചതില്‍ ദുഖമുണ്ട് ,സഹതാപമുണ്ട്.പക്ഷെ അതില്‍ കൂടുതല്‍ ഒന്നും ഒരു മലയാളിക്ക് ചെയ്യാന്‍ ഇല്ല,ഇത് കേരളമല്ലേ. ഒരു പാവം മലയാളിയുടെ മനസ്നിന്നോട് ഇപ്പൊ ഇങ്ങനെ പറയുന്നുണ്ടാവും "മതി മടുത്തു ,ഇനി നിര്‍ത്താം ,നിനക്ക് വേണ്ടി ,ഞങ്ങള്‍ നാട്ടുകാര്‍ക്ക് വേണ്ടി"

No comments: