ദേഹമാണോ ദേഹിയാണോ പ്രണയത്തില്‍ വലുത് ?
രാവില്‍ കിടന്നപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട ചോദ്യം!
അവളുടെ ദേഹത്തിന് ചൂട് പറ്റി ഉറക്കത്തിലേക്കു പതിയെ
വഴുതി വീണു ,ചിന്തകള്‍ കാട് കയറി
എനിക്ക് തോന്നി ദേഹമാണ് ഏതു
പ്രണയത്തിന്റെയും അടിസ്ഥാനം ശരിക്കും
ഒരു ദേഹം കണ്ടല്ലേ നമ്മള് ഒരു പെണ്ണിന്റെ പിറകെ
പോകുന്നത് ഞാന്‍ ഓര്‍ത്തു,അല്ലാതെ ഈ മനസ്
എന്ന വസ്തു കണ്ടിട്ടാണോ ,ഒരു മനുഷ്യനെ ഉന്മാദത്തി ലാക്കുന്നതും
അവനെ ലഹരി പിടിപ്പിക്കുന്നതും പെണ്ണിന്റെ നഗ്നത അല്ലെ ??
എന്നാല്‍ ദേഹിയില്ലാതെ പ്രണയമുണ്ടോ ?
പ്രണയമില്ലഎന്ന് ഇന്ന് രാവിലെ മനസിലായി അവളുടെ അനക്കമില്ലാത്ത
ശരീരം കണ്ടപ്പോള്‍ ഇന്നെലെ ഓര്‍ത്തത് ഞാന്‍ മറന്നു
ജീവനില്ലാത്ത ഒന്നിന്നെ ശവത്തിനെ ആരെങ്കിലും പ്രണയിക്കുമോ ?
അവിടെ ശരീരത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ?
പെട്ടെന്ന് കണ്ണ് തുറന്നു ,ഓ കണ്ടത് സ്വപ്നമായിരുന്നോ?
ഞാന്‍ ആശ്വസിച്ചു അടുത്ത് ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന്
അവള് ഉണരുന്നെ ഉണ്ടായിരുന്നുള്ളൂ ഒന്ന് കൂടി അവളുടെ നഗ്നത
വാരി പുണരുമ്പോള്‍ ഞാന്‍ തീരുമാനത്തിലെത്തി
ദേഹത്തിനും ദേഹിക്കും സമാസമം ഞാന്‍ മാര്‍ക്ക് കൊടുത്തു
ഒന്നില്ലാതെ മറ്റൊന്ന് കാണില്ല എന്ന് ആശ്വസിച്ചു ..........
2 comments:
a big like for the last two lines.. :-)
നന്ദിയുണ്ട് സാറേ നന്ദിയുണ്ട് :)
Post a Comment