മഴയെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു
ആർത്തലച്ചു പെയ്യുന്ന മഴ ആയിരുന്നു എനിക്ക് ഇഷ്ട്ടം
ആ മഴയ്ക്ക് ഞാനുമായി ഒരു സാമ്യത തോന്നുമായിരുന്നു
ഒന്നും ഒളിപ്പിച്ചു വൈക്കാതെ പെയ്തു തോരുന്ന ഒരു മനസ്
ആ മനസായിരുന്നു ഞങ്ങളെ ഒന്നിപ്പിചിരുന്നത്
എല്ലാം ഒളിപ്പിച്ചു വയ്ക്കാൻ മനസ് പഠിച്ചപ്പോഴേക്കും
മഴയുമായുള്ള സൌഹൃദം എനിക്ക് നഷ്ടപ്പെട്ടു
മഴ പെയ്യുന്ന ദിവസങ്ങളെ ഞാൻ വെറുത്തു തുടങ്ങി
വെറുതെ വന്നു പെയ്തു പോകുന്ന മഴയെ
ഞാൻ മാറ്റി നിർത്തി ,കണ്ടില്ലാന്നു വച്ചു ,എന്നാലും
മഴയുടെ സംഗീതം മനസ്സിൽ എവിടെയോ കിടന്നിരുന്നു
ഇടവപാതിക്കും തുലാവർഷത്തിനും പ്രകൃതി തന്നെ
നിയന്ത്രണം ഏർപെടുത്തി തുടങ്ങിയപ്പോൾ
ജീവിത യാത്രയിൽ ഒരുപാട് ക്ഷീണിച്ചു ഞാൻ
മഴയുടെ താളം നഷ്ടപെട്ടു ,എനിക്കും
ഇപ്പോഴും വേനലാണ് എല്ലാവർക്കും
പക്ഷെ എന്ത് കൊണ്ടാണ് എനിക്ക് മറിച്ചു തോന്നുന്നത്
ഈ വേനലിലും എനിക്ക് മഴ അനുഭവപെടുന്നു
മഴയുടെ തണുപ്പ് മനസ്സിൽ നിറയുന്നുണ്ട് വീണ്ടും
ആ താളവും തണുപ്പും ഞാൻ അറിയുന്നുണ്ട്
അതെ അത് പ്രണയമാകുന്ന മഴയാണ്
ആ തണുപ്പാണ് മനസ്സിൽ നിറയുന്നത്
അതെ ഒരുപാട് നാളുകൾക്കു ശേഷം
ഒരു മഴക്കാലം ഞാൻ കാത്തിരിക്കുന്നു
ആർത്തലച്ചു പെയ്യുന്ന ഒരു മഴക്കാലം
അധികം ദൂരയല്ലാതെ അത് എന്നെ കാത്തിരിക്കുന്നുണ്ട്
No comments:
Post a Comment