നിൻ നെറ്റിയിൽ തഴുകി തലോടുന്ന പ്രണയത്തിൻ
നേർത്ത തൂവൽ സ്പർശം ആണ് ഞാൻ
നിൻ കവിളിൽ വിരിയുന്ന പുഞ്ചിരിയുടെ
ആഴങ്ങളിൽ മുങ്ങി താഴുന്ന സ്വർണ്ണ മീൻ ആണ് ഞാൻ
നിലാവുള്ള രാത്രികളിൽ നിന്നെ വലം വച്ച്
കറങ്ങുന്ന ഒരു മന്ദ മാരുതൻ ആണ് ഞാൻ
നിൻ നെടുവീർപ്പിൻ വേഗതയിൽ അലിഞ്ഞു
തീരുന്ന ജീവ ശ്വാസമാണ് ഞാൻ
1 comment:
കൊള്ളാമല്ലോ... ഇനിയും ഇതുപോലുള്ള രചനകൾ പ്രതീക്ഷിക്കുന്നു...
Post a Comment