നിശബ്ദത ഒരു ഭാഷയാണോ ?അതെ എന്ന് ഇന്ന് മനസിലായി
ആ ഭാഷയിൽ ഞങ്ങൾ ഇന്ന് ഒരുപാട് സംസാരിചിരിക്കണം
കൈയെത്തും ദൂരത്തു ഒരു ഹൃദയമിടിപ്പിന്റെ അകലത്തിൽ
ഉണ്ടായിട്ടും ഒരു നിശബ്ദതയുടെ ദൂരം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു
അത് എങ്ങനെ സംഭവിച്ചു എന്നറിയില്ല ഒരു പ്രണയം പോലെ
ആ നിശബ്ദത എന്നെ ഇപ്പോഴും മഥിച്ച് കൊണ്ടിരിക്കുന്നു
ഹൃദയത്തിൻ ഭാഷയാണ് നിശബ്ദത ,എന്നിട്ടും എന്തെ
ഇന്ന് ഞാൻ നിൻ ഹൃദയ താളം മനസിലാക്കിയില്ല
എന്തേ നിൻ നിശബ്ദത പറഞ്ഞത് ഞാൻ കേൾക്കാതെ പോയി
ഒരുപാട് അകലെ നിന്നായിരുന്നോ നിശബ്ദത ഞാൻ കേട്ടത് ?
നിൻ വിരൽത്തുമ്പിലെ സ്നേഹം ഞാൻ കാണാതെ പോയി
കാരണം ഇപ്പോഴും ഞാൻ തിരയുകയാണ് ,അന്തമില്ലാതെ
ആ നിശബ്ദത ഒരു വേദന നല്കി കൊണ്ട് ഈ സമയം മുഴുവൻ
ഇപ്പോഴും എന്റെ ഈ ഹൃദയത്തിൽ തന്നെയുണ്ട്
ഒരു പുഞ്ചിരിയുടെ കുളിർമ മാത്രമാണ് ഞാൻ ചോദിച്ചത്
ആ തണുപ്പ് അത് മാത്രമാണ് ഇന്നെനിക്കു കിട്ടാത്തതും
ഇതും നിനക്ക് വേണ്ടിയുള്ള സുഖമുള്ള ഒരു തോൽവിയാണ്
നിന്നുടെ പ്രണയത്തിനു വേണ്ടി ,അതിനു മുന്നിൽ
സാഷ്ടാംഗം വീണു കൊണ്ടൊരു ,കുഞ്ഞു നോവ് നൽകുന്ന തോൽവി
നിനക്ക് വേണ്ടി നമ്മുടെ പ്രണയത്തിനു വേണ്ടി നിശബ്ദത
നിമിത്തം ഉണ്ടായ ഈ പരാജയം ഞാൻ ഇഷ്ടപെടുന്നു
അല്ല വേണ്ട ,നമ്മുക്കിടയിൽ ജയപരാജയങ്ങൾ വേണ്ട
നമ്മൾക്കിടയിൽ നമ്മൾ മാത്രം മതി ,നമ്മൾ മാത്രം
No comments:
Post a Comment