Thursday, April 4, 2013

ആരും വായിക്കരുത് !!!


ഇതിൽ അതിശയിപ്പിക്കുന്ന ഒന്നും തന്നെയില്ല  
എഴുതരുതെന്ന് നീ പറഞ്ഞാലും 
എഴുതാതിരിക്കാൻ എനിക്ക് കഴിയില്ല 
ഈ വരികൾ നിനക്ക് വേണ്ടിയാണ് 
ഇതിലെ അക്ഷരങ്ങളും നിനക്ക് വേണ്ടിയാണ് 
വാക്കുകളുടെ അത്ഭുത ലോകം എനിക്ക് 
വേണ്ടി ഒരിക്കൽ കൂടി തുറന്നു തന്നതിന് 
ആ വാക്കുകളുടെ വശ്യതയിൽ 
എന്നെ മയക്കി കിടത്തിയതിനു 
ഉള്ളിൽ വേദനയുടെ നോവുന്നുണ്ടെങ്കിലും 
അതെല്ലാം അക്ഷരങ്ങളുടെ പൊൻ മുത്തുകൾ 
കൊണ്ട് പൊതിയാൻ നിനക്ക് കഴിയുന്നുണ്ട് 
എനിക്ക് ചുറ്റും ഒരു അക്ഷര വലയം തീർത്തു
എന്നെ ഒരു കവിത പോലെ സംരക്ഷിക്കുന്നുണ്ട് 
ഈ കുത്തികുറിപ്പ്‌ അതിനുള്ള നന്ദിയാണ് 
അത് പറയാൻ ഞാൻ ആളല്ല എങ്കിലും 

No comments: