Saturday, April 20, 2013

ഒരു തുറന്ന കുറിപ്പ്

സ്നേഹം വിലക്ക് വാങ്ങിക്കാൻ പറ്റുന്ന ഒന്നാണോ?അറിയില്ല എനിക്ക്. ചിലപ്പോൾ പറ്റുമായിരിക്കും . അതെ സംഭവിച്ചത് തെറ്റാണ് ,എനിക്ക് മാത്രം പറ്റുന്ന തെറ്റ്. അത് കൊണ്ട് ഒരിക്കൽ "നീയാണ് എല്ലാം" എന്ന് പറഞ്ഞ നാവുകൊണ്ട് നീയെന്തിനു നിന്നെ കൊന്നു കളയാൻ പറഞ്ഞു. അങ്ങനെ പറഞ്ഞു നീ തന്നെ എന്നെ കൊന്നു കളഞ്ഞില്ലേ .തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല എന്നാണ് ഈയുള്ളവൻ വിശ്വസിക്കുന്നത്.മാപ്പ് തരാൻ പറ്റാത്ത തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.ഇതും ഒരു സാധാരാണ വഴക്കോ പിണക്കമോ ആയി മാറും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഒന്നിനെ പറ്റിയും ഞാൻ എഴുതിയിട്ടില്ല ഇത് വരെ .കാരണം അതെന്നെ ബാധിച്ചിട്ടില്ലായിരുന്നു .പക്ഷെ ഇനെന്നിക്ക് നന്നായി വേദനിച്ചു .എന്നിക്കിപ്പോഴും നീയാണ് എല്ലാം . നീയാണ് എന്നെ എഴുതാൻ പഠിപ്പിച്ചത് ,നീ കാരണമാണ് ഞാൻ എഴുതിയതും ,ഇപ്പോൾ എഴുതുന്നതും അത് കൊണ്ട് തന്നെ. ഇതിനൊരു മറുപടി ഞാൻ ന്യായമായും പ്രതീക്ഷിക്കുന്നു.ആ മനസ്സിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ടായെങ്കിൽ വീണ്ടും ഞാൻ മാപ്പ് ചോദിക്കുന്നു എന്നും എന്നും നിന്നുടെ മാത്രം ..................

No comments: