വല്ലാതെ നുറുങ്ങുകായിരുന്നു എൻ ഹൃദയം
വിങ്ങി പൊട്ടുന്ന ഒരു വല്ലാത്ത അവസ്ഥ
ഞാൻ അവളോട്‌ഇങ്ങനെ ചോദിച്ചു
"എന്തിനു എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു "
അതിനു വേദനിക്കാൻ ഒരു ഹൃദയം നിനക്കുണ്ടോ
എന്ന അവളുടെ മറു ചോദ്യത്തിൽ പകച്ചു ഞാൻ
കോപമെന്ന വികാരം എന്നെ കീഴ്പെടുത്തിയ
ആ നിമിഷത്തെ സ്വയം ശപിച്ചു ഞാൻ ,ഇപ്പോൾ
വാക്കുക്കൾ തൊണ്ടയിൽ തന്നെ കുരുങ്ങി കിടക്കുന്നു
ശ്വാസം കിട്ടാതെ ഞാൻ ഞെരി പിരി കൊണ്ട്
"എന്നാലും നിന്നെ പിരിയാൻ എനിക്കാവില്ല "
എന്ന് നീ മൊഴിയുമ്പോൾ അതിനു മുന്നിൽ
സ്വയം അലിഞ്ഞു ഇല്ലാതാകുന്നു ഞാൻ
ഇനി ഈ നന്മയെ ഒരുനാളും കൈവിടില്ല ഞാൻ
എന്ന് മൊഴിയുമ്പോൾ അവളുടെ മുഖത്തിൻ
തിളക്കം ഞാൻ എൻ മനസ്സിൽ കണ്ടു
ഇല്ല എന്നും എൻ ചിറകിനടിയിൽ നീ
ഉണ്ടാകും സുരക്ഷിതയായി എന്ന ഉറപ്പു
പോലും നിന്നെ തൃപ്തിപ്പെടുത്തിയോ സഖി?
No comments:
Post a Comment