Wednesday, April 3, 2013

പ്രതീക്ഷ,കാത്തിരിപ്പ്‌


കാത്തിരിപ്പിൻ ദിവസങ്ങൾ കുറയുകയാണ് 
ഞാനും നീയും തമ്മിലുള്ള ദൂരവും 
ഇത് വരെ കാണിച്ചു കൂട്ടിയതൊക്കെയും 
വെറും പ്രണയചാപല്യം എന്ന് എഴുതി തള്ളാം 
അത് അങ്ങനെയല്ലെങ്കിൽ കൂടി നമുക്ക് 
അങ്ങനെ നമ്മുടെ മനസിനെ പറഞ്ഞു വിശ്വസിപ്പിക്കം 
 
ഒരു താലി ചരട് ഇനി മുന്നോട്ടുള്ള യാത്രയിൽ 
നിനക്ക് കൂട്ടായി കാണും എപ്പോഴും 
ആ മനസ് മുഴുവനായി വായിക്കാനുള്ള ശക്തി 
ഇപ്പോഴും എനിക്ക് അന്ന്യമാണ് ,അജ്ഞാതമാണ് 
ഒരു താലി നിൻ കഴുത്തിൽ ചാർത്തുന്ന ആ ദിവസം 
അപ്പോൾ പോലും ആ കഴിവ് എനിക്ക് വേണ്ട 

നിൻ മനസിൻ ആഴങ്ങളിൽ വഴിയറിയാതെ 
അലയുവാനുള്ളതാണ് ഇനിയുള്ള ദിനരാത്രങ്ങൾ 
മനസും ശരീരവും രണ്ടല്ല ഒന്നാണ് എന്ന് 
എന്നെ പഠിപ്പിക്കാൻ നിനക്ക് വീണ്ടും ഒരു അവസരം 

ആ ദിവസങ്ങൾ പ്രതീക്ഷിക്കുമ്പോൾ ദിവസങ്ങളുടെ 
വേഗം കൂടുന്നു ,സമയം തികയാതെ വരുന്നു 
ഉന്മാദത്തിൻ രാവുകളും ആലസ്യത്തിൻ പകലുകളും 
നമ്മളെ കാത്തിരിക്കുന്നു,എല്ലാം മറന്നു സ്നേഹത്തിൻ 
പ്രണയത്തിൻ ആഴങ്ങളിലേക്ക് ഒരു വിലക്കുമില്ലാതെ 
വീഴാൻ ഇനിയുള്ള ദിവസങ്ങൾ നമുക്ക് എണ്ണാം 

No comments: