Saturday, March 2, 2013

വെറുതെ ഒരെണ്ണം

ഇനിയുമെന്തെക്കെയൊ എഴുതണമെന്നുണ്ട് ,പക്ഷെ എഴുതുന്നതൊക്കെയും പ്രണയം നിറയുന്നു.എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന്നെ പറ്റി ഞാന്‍ പലവട്ടം ഞാന്‍ ആലോചിട്ടുണ്ട് .ചില സമയത്ത് മനസ്സില്‍ ഉള്ളത് എഴുതാന്‍ വയ്യാതെ വാക്കുകള്‍ കിട്ടാതെ ഞാന്‍ കരഞ്ഞിട്ടുണ്ട് പലപ്പോഴും  എന്നെ തന്നെ ശപിച്ചിട്ടുണ്ട് .ഇന്ന് ഇതൊക്കെ കുത്തികുറിക്കുമ്പോള്‍ അതാണ്‌ എന്‍റെ മനസ്സില്‍ .

എന്‍റെ പ്രണയം എനിക്ക് എന്തൊക്കെയാണ് തിരിച്ചു തന്നത് എന്ന് എനിക്ക് അറിയില്ല.പക്ഷെ അത് എന്ത് തന്നെ ആയാലും ഞാന്‍ അതില്‍ വളരെ സന്തോഷവാനാണ് .എന്നെ അടുത്ത് അറിയുന്നവര്‍ വളരെ കുറവാണ് .അവരില്‍ പലരും എന്‍റെ ഈ പ്രണയത്തെ വളരെ അതിശയത്തോടെയാണ് കാണുന്നത് .എന്‍റെ കാഴ്ച്ചപാടുകളെ കുറ്റപ്പെടുത്തുന്നവരും ധാരാളം ഉണ്ട് .അവരോടൊക്കെ എന്നിക്കു പറയാനുള്ളത് ഇതാണ് കളിക്കാന്‍ ഒരു പാവകുട്ടിയെ കിട്ടിയ ഒരു കൊച്ചു കുഞ്ഞിന്‍റെ മനസാണ് ഇപ്പൊ എനിക്ക് .അത് എന്തൊക്കെ കാട്ടികൂട്ടും എന്ന് എനിക്ക് തന്നെ പറയാന്‍ പറ്റില്ല .പക്ഷെ ഞാന്‍ എന്ത് ചെയ്താലും അതിലൊക്കെ ഒരു പ്രണയം കാണും ,എന്‍റെ പ്രണയം .കാരണം ആ പ്രണയം ഇല്ലാതെ ഞാന്‍ ഇലല്ലോ ...

No comments: