ജീവിത മരുഭൂവിൽ ലക്ഷ്യമില്ലാതെ അലയുമ്പോൾ
സ്നേഹത്തിൻ മരിചീക കാട്ടി
പലരും എന്നെ മോഹിപ്പിച്ചിട്ടുണ്ട്
ആ മോഹവലയത്തിൽ പലപ്പോഴും
വീണു പോയത് കൊണ്ടാവാം
ഒരു മരുപച്ചയിൽ നിന്നെ കാണാതെ പോയത്
ഒടുവിൽ കണ്ടെത്തിയപ്പോൾ ഒരു
ജീവിതകാലം മുഴുവൻ ജീവിക്കാൻ
വേണ്ട സ്നേഹ ജലം തന്നു നീ
ഇന്ന് ഈ യാത്രയിൽ ഒരു ഇടത്താവളം
അല്ല നീ,നീയില്ലാതെ നിന്ടെ സ്നേഹമില്ലാതെ
മുന്നോട്ടു പോകാനാവില്ല എനിക്ക്
നീയും അത് മനസിലാക്കുന്നുണ്ട്
എന്ന് എന്നിക്കറിയാം,എന്നിട്ടും
ഒരു അകലം നീ കാണിക്കുന്നുണ്ട്
എന്ന് ചിലപ്പോൾ എനിക്ക് തോന്നിയതായിരിക്കാം
ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ
നിന്നെ മനസിലാക്കാൻ നിൻ സ്നേഹത്തെ
മനസിലാക്കാൻ ഒരു വാക്കോ നോട്ടമോ വേണ്ട എനിക്ക്
നിൻ നെടുവീർപ്പിൻ താളം
അത് മതി ,നിൻ ഹൃദയ താളം
ഇനിയുമേറെ പോകാനുണ്ട് ഈ യാത്രയിൽ,
ഇത്ര ദൂരം നീ കൂടെയുണ്ട് എന്ന
വിശ്വാസത്തോടെ യാത്ര തുടരുകയാണ് ഞാൻ
ചുവടു തെറ്റുമ്പോൾ ഈ കൈ
പിടിച്ചു നടത്തിക്കാൻ നീ വേണം
നിനക്ക് മാത്രമേ അതിനു പറ്റു .... നിനക്ക് മാത്രം !!
No comments:
Post a Comment