മഞ്ഞിന്‍റെ ഇളം തണുപ്പുള്ള ഒരു പുലര്‍കാലത്ത് അവള്‍ വീട് വിട്ടിറങ്ങി.ഇറങ്ങുന്ന നേരം ആരോടും ഒന്നും പറയാന്‍ ഇല്ലായിരുന്നു അവള്‍ക്ക് .എങ്ങോട്ടാണ് പോകുന്നത് എന്ന് നല്ലത് പോലെ അവള്‍ക്കു ഉറപ്പുണ്ടായിരുന്നു.അവനെ എന്ത് കൊണ്ടാണ് ഇഷ്ടപെട്ടെത് എന്ന് അവള്‍ക്ക് അറിയില്ലായിരുന്നു .എന്ത് കൊണ്ടാണ് അവനെ ശ്രദ്ധിച്ചത് എന്നും അവള്‍ക്ക് അറിയില്ലായിരുന്നു .പക്ഷെ അവള്‍ക്കു ഒരു സത്യം മാത്രം അറിയാമായിരുന്നു ,അവനെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന സത്യം .
ഒരു സാധാരണ കുടുംബമായിരുന്നു അവളുടേത് .അച്ചന്‍റെയും അമ്മയുടെയും ഒറ്റ പുത്രി.വളരെ കഷ്ടപെട്ടാണ് അവളെ വളര്‍ത്തിയത്... അവള്‍ കഴിച്ചിരുന്ന ചോറിന് അവരുടെ വിയര്‍പ്പിന്‍റെയും കണ്ണീരിന്‍റെയും ഉപ്പുണ്ടായിരുന്നു .അവളുടെ നിര്‍ബന്ധപ്രകാരമായിരുന്നു നഗരത്തിലെ പ്രമുഖ കോളേജില്‍ ചേര്‍ത്തത്.അവിടുത്തെ ജീവിതം അവളെ ഒരുപാട് മാറ്റി മറിച്ചു.കൂട് വിട്ട കിളിയെ പോലെ അവള്‍ പറന്നു നടന്നു .അങ്ങനെ പറന്നു നടക്കുന്നതിന്നിടയില്‍ എപ്പോഴോ ആണ് അവന്‍ അവളുടെ കണ്ണില്‍ പെട്ടത്.
പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവര്‍ തമ്മില്‍ കണ്ടു .അവന്‍റെ തിളക്കമുള്ള കണ്ണുകളില്‍ എന്താണ് എന്ന് അവള്‍ക്കു മനസിലായില്ല.നന്നായി എഴുതാന്‍ അവന് കഴിയുമായിരുന്നു .അവളെ കുറിച്ച് ഒരു കവിതയില്‍ അവന്‍ ഒരിക്കല്‍ ഇങ്ങനെ കുറിച്ചു "നിന്‍റെ ദേഹമാണ് എന്‍റെ തടവറ "അത് വായിച്ചു അവളുടെ കണ്ണില്‍ വിരിഞ്ഞത് നാണമാണോ അതോ തിളക്കമോ?അവന്‍റെ കണ്ണുകള്‍ അവളുടെ മാറില്‍ കൂടെ പായുന്നത് അവള്‍ ശ്രദ്ധിച്ചില്ല.
ഒടുവില്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുബോള്‍ ,അവളുടെ മുന്‍പില്‍ ഒന്നുമില്ലായിരുന്നു ,അച്ഛന്‍ ,അമ്മ ,വീട് ഒന്നും.വീട് വിട്ടിറങ്ങി നേരെ പോയത് നഗരത്തിലെ രജിസ്ട്രാര്‍ ഓഫീസിലേക്കായിരുന്നു .അവിടെ അവനും അവന്‍റെ സുഹൃത്തുകളും കാത്തു നില്‍പ്പുണ്ടായിരുന്നു.അവരെ സാക്ഷിയാക്കി അവര്‍ രജിസ്ട്രറില്‍ ഒപ്പ് വച്ചു .സന്തോഷം കൊണ്ട് അവളുടെ മനസ് വിങ്ങുന്നുണ്ടായിരുന്നു .എത്രയും പെട്ടെന്ന് അവന്‍റെതാകാന്‍ അവള്‍ കൊതിച്ചു.ആഘോഷങ്ങള്‍ കഴിഞ്ഞ് നഗരത്തിലെ ഒരു ചെറിയ ലോഡ്ജില്‍ അവര്‍ ആ രാത്രി മുറിയെടുത്തു.അതിനു ശേഷം അവന്‍റെ നാട്ടിലേക്ക് പോകാമെന്ന് അവന്‍ പറഞ്ഞു .
അവള്‍ കാത്തിരുന്ന ആദ്യ രാത്രി .എല്ലാം മറന്നു അവന്‍റെതാകുമ്പോള്‍ ഉയര്‍ന്ന അവളുടെ നിശ്വാസങ്ങള്‍ ആ മുറി മുഴുവന്‍ മുഴങ്ങി.രാത്രി എപ്പോഴോ അവള്‍ മയങ്ങി അവന്‍റെ മാറില്‍... ഇടയ്ക്കു വാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് അവള്‍ ഉണര്‍ന്നത് .അവള്‍ അവനെ നോക്കി .അവന്‍ ഇല്ലായിരുന്നു അവിടെ .അപ്പോള്‍ പിന്നെ ആരാ വാതില്‍ തുറന്നത് എന്ന് ആലോചിക്കാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല .അതിനു മുന്‍പേ രണ്ടു ശരീരങ്ങള്‍ അവളുടെ ദേഹത്തേക്ക് വീണു .ഒന്ന് കരയാന്‍ പോലും അവള്‍ക്കു ശേഷി ഉണ്ടായിരുന്നില്ല.ഇത്തവണ ആ മുറിയില്‍ മുഴങ്ങിയത് അവളുടെ തേങ്ങല്‍ ആയിരുന്നു.പിന്നെയും ആരോക്കെയോ ആ മുറിയില്‍ വന്നു .അടുത്ത ദിവസം പത്രത്തില്‍ ഒരു വാര്‍ത്ത ."നഗരത്തിലെ ലോഡ്ജില്‍ നിന്നും നീല ചിത്ര സംഘം പിടിയില്‍ " കൂടെ അവന്‍റെയും അവളുടെയും ചിത്രവും .മാധ്യമങ്ങള്‍ അല്ലെ അവര്‍ ആഘോഷിക്ക)തിരിക്കുമോ?
No comments:
Post a Comment