ചില കണ്ണുകളുടെ നോട്ടം അസഹനീയമാണ്
നമ്മുടെ ദേഹം കീറി മുറിച്ചു നമ്മുടെ പ്രവർത്തികൾ
ശ്രദ്ധിച്ചു അതിനെ അവരുടെ മനസിലിട്ടു വ്യാഖ്യാനിച്ചു
അവർ അവരുടെ സുഖം കണ്ടെത്തുന്നു
അവരുടെ നോട്ടം കൊണ്ട് പിടയുന്ന ഒരു പെണ്ണ്
അല്ലെങ്കിൽ ഒരു ആണ് അവർക്ക് നോവുന്നുണ്ടോ
എന്നറിയാതെ ഒരു തരം സുഖ നിർവൃതി
ഒരു നയാപൈസ ചിലവില്ലാതെ ചുളുവിൽ
ഒപ്പിചെടുക്കുന്ന ഒരു ഹീനമായ ആത്മ രതി
ചോദിച്ചാൽ ഒരു സദാചാരത്തിൻ മറവു
കൊണ്ട് അതിനെ മറി കടക്കുന്ന ഒരു വിരുത്
നിങ്ങളും അക്കൂട്ടരെ കണ്ടിരിക്കാം
നിങ്ങളിൽ പലരും അക്കൂട്ടത്തിൽ പെട്ടവരും
സ്വയം വിലയിരിത്തുക എന്ന വളരെ
കഷ്ടപാടുള്ള പണി ചെയ്തു നോക്കുക
നിങ്ങളുടെ മുഖത്തും കണ്ടേക്കാം ഇരയെ
തേടുന്ന ഒരു ജോഡി കഴുകൻ കണ്ണുകളെ
No comments:
Post a Comment