Saturday, March 23, 2013

സർവ്വം പ്രണയം !

നിൻ മിഴിയിണയിലെ തിളക്കം കണ്ടു 
ഉണരുമൊരു പുലർകാലം ആണ് എൻ സ്വപ്നം 
ആ പ്രഭാതത്തിൻ പൊൻ കിരണങ്ങളെക്കാൾ 
തെളിർമ നിൻ ചെറു ചിരിയിൽ കാണണം  എനിക്ക് 
ഒരു കൊച്ചു കുഞ്ഞിൻ മനസ്സോടെ 
എൻ മാറിൽ പറ്റി ചേർന്ന് കിടക്കണം നീ 
ഈ ലോകത്തിലേ മുഴുവൻ സന്തോഷവും 
ഒരു നിമിഷമെങ്കിലും നിൻ മുഖത്ത് കാണണം ഞാൻ 
ഈ പാഴ് ജന്മത്തിൻ ജീവിത സാഫല്യം നീയാണ് 
എന്ന് ആ തിളക്കം കണ്ടു കൊണ്ട് പറയണം എനിക്ക് 
നീയാണ് എൻ സർവ്വവും എന്ന മോഹിപ്പിക്കുന്ന 
വാക്കുകൾ എൻ കണ്ണിൽ ഒരു ഉമ്മ തന്നു 
പറയുന്നതും ഞാൻ ഇന്ന് സ്വപ്നം കാണുന്നു 
ഒടുവിൽ നിന്നോട് ചേർന്ന് ഒന്നായി 
ഈ മണ്ണിനോട് ചേരണം എനിക്ക് 
ഒരു ഇലത്തുമ്പിൽ നിന്നും ഭൂമിയിലേക്ക് 
വീണലിയുന്ന മഴതുള്ളി പോലെ 
ഒരു പുൽക്കൊടിയിൽ തന്നെ അലിഞ്ഞു 
ചേരുന്ന ഒരു മഞ്ഞു തുള്ളി പോലെ 

No comments: