Wednesday, March 6, 2013

പ്രണയം ,മനസ്സ് ,ശരീരം

മൂടല്‍ മഞ്ഞിന്‍റെ  സുഖകരമായ തണുപ്പ് ആ പ്രഭാതത്തിനു കൂടുതലായിരുന്നു .എന്ത് കൊണ്ടോ ഉറങ്ങാന്‍ പറ്റാതെ രാത്രി മുഴുവന്‍ ഉണര്‍ന്നിരിന്നു അവന്‍...........  ഒരു ശ്വാസത്തിന്‍റെ വേഗത ആ രാത്രി മുഴുവന്‍ ഉണര്‍ന്നിരിന്നിട്ടും അവന് മനസിലായില്ല .അവളുടെ ശ്വാസക്കാറ്റില്‍ ആടിയുലഞ്ഞ ഒരു പുല്‍ക്കൊടി മാത്രമായിരുന്നു അവന്‍ ഇന്നെലെ .വികാര മൂര്‍ദ്ധന്യതയില്‍ അവളുടെ നഖം കൊണ്ട് മുറിഞ്ഞ കഴുത്തില്‍ ഒരു ചെറിയ നീറ്റല്‍.. ./അവന്‍ അറിയാതെ അവിടെ ഒന്ന് തൊട്ടു .

ഒരു ആഗ്രഹ പൂര്‍ത്തികരണത്തിന് ആണ് അവന്‍ ഇന്നെലെ രാത്രി അവളുടെ മുറിയില്‍ എത്തിയത്.അവളെ ഇതിനു മുന്‍പും അവന്‍ കണ്ടിട്ടുണ്ടായിരുന്നു,ജോലി കഴിഞ്ഞു വരുമ്പോള്‍ പലവട്ടം.ഈ അസമയത്ത് അവള്‍ ഈ റോഡില്‍ എന്ത് ചെയ്യുന്നു എന്ന് അവന്‍ ആലോചിക്കാതിരുന്നില്ല .ഒരിക്കലും അവന്‍റെ ഇഷ്ടം അവന്‍ അവളോട്‌ പറഞ്ഞിരുന്നില്ല.എന്തിനു അവളുടെ പേര് പോലും ചോദിക്കാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല .ഒരു നാള്‍ അവനു പറയാനുള്ളത് ഒരു കത്തിലാക്കി അവളെ കാത്തിരുന്ന ദിവസം അവന്‍ കണ്ടത് ഒരാളുമായി വിലപേശി കാറില്‍ കയറി പോകുന്ന അവളെയാണ്.മനസ്സില്‍ ഉണ്ടായിരുന്ന ഇഷ്ട്ടം മരിച്ചു .പിന്നെ വാശി ആയിരുന്നു മനസ്സില്‍ നിറയെ ,അവളെ എങ്ങനെയെങ്കിലും പ്രാപിക്കണം എന്ന ചിന്ത അവനെ ഒരു വല്ലാത്ത അവസ്ഥയില്‍  അവനെ എത്തിച്ചിരുന്നു .അങ്ങനെ വില പറഞ്ഞു ഉറപ്പിക്കുമ്പോള്‍ അവന്‍റെ കണ്ണില്‍ ഒരു നിസ്സംഗത ആയിരുന്നു .എന്നാല്‍ ഒരു അമ്പരപ്പോടെ ആയിരുന്നു അവള്‍ അവനെ നോക്കിയത് .എന്തോ ഒട്ടും വിചാരിക്കാത്ത ഒന്ന് സംഭവിച്ച പോലെ ,അവളുടെ കണ്ണുകള്‍ .ആ കണ്ണില്‍ നിറയുന്നത് അവന്‍ അറിഞ്ഞിരുന്നോ?

കട്ടിലില്‍ പരസ്പരം കെട്ടി പുണരുമ്പോള്‍ ഒരു യുദ്ധം ജയിച്ച ഭാവം ആയിരുന്നു അവന് .അവന്‍റെ ചുണ്ടില്‍ വിരിഞ്ഞ ഒരു മന്ദഹാസത്തിനു ഒരു ചെകുത്താന്‍റെ  മുഖമായിരുന്നു .എല്ലാം കഴിഞ്ഞു കിടക്കുമ്പോള്‍ ഒരു കുഞ്ഞു തേങ്ങല്‍ അവന്‍ കേട്ടു ."എല്ലാ ആണ്‍ ശരീരങ്ങളും കയറി ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നിര്‍വികാരത ,അത് എനിക്ക് നഷ്ടപെട്ടിരിക്കുന്നു ,എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു".അത് കേട്ടപ്പോള്‍ അവന്‍റെ മനസ് വീണ്ടും ചത്തു .എല്ലാം ജയിച്ചവന്‍റെ  ആ ചിരി അവനു നഷ്ടപെട്ടിരുന്നു 


ആലോചനയില്‍ നിന്നും അവന്‍ ഞെട്ടിയുണര്‍ന്നു .ഇനിയെന്ത് എന്ന ചോദ്യം 
അവനെ അലട്ടി.അവന്‍ അവളെ നോക്കി; ഇല്ല അവള്‍ ഉണര്‍ന്നിട്ടില്ല ,തന്‍റെ നഗ്നതയെ ഒരു പുതപ്പില്‍ മാത്രം ഒളിപ്പിച്ചു അവള്‍ കിടക്കുകയാണ് .അവന്‍ ചിന്തിച്ചു ,ഇവളെ ഉപേക്ഷിച്ചു എനിക്ക് എങ്ങനെ പോകാന്‍ പറ്റും .ഒടുവില്‍ അവന്‍ ഒരു തീരുമാനമെടുത്തു .അത് അവളെ അറിയിക്കാന്‍ അവന്‍ കാത്തിരുന്നു .അവള്‍ ഉണര്‍ന്നു കട്ടിലില്‍ ഇരുന്നു ,തണുപ്പാല്‍ അവള്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ..ഒരു നിമിഷം അവന്‍ അവളെ നോക്കി ,ഇപ്പോഴും ആ നിസ്സംഗത ,അവന്‍ നടന്നു അവളുടെ അടുത്തേക്ക് ,എന്നിട്ട് ഒന്നും മിണ്ടാതെ അവളെ കെട്ടി പിടിച്ചു.അവള്‍ ഒന്ന് അമ്പരന്നു .അവള്‍ ആ കണ്ണുകളിലേക്കു നോക്കി അവ ഇങ്ങനെ പറയുന്നുണ്ടായിരുന്നു 

"നീയറിയാതിനി ഇല്ലൊരു നിമിഷം 
  നീയില്ലാതിനി ഇല്ലൊരു സ്വപ്നം 
  നീയാണ് എല്ലാം എല്ലാം "


No comments: