Thursday, March 28, 2013

ഇടവേള

മതി ഇനി കുറച്ചു കാലത്തേക്ക് നിർത്താം പ്രണയത്തെ കുറിച്ചുള്ള കുറിപ്പടികൾ.എന്ത് കൊണ്ടും അതാണ്‌ നല്ലതെന്ന് എനിക്ക് തോന്നുന്നു.ഒരുപാട് എഴുതണം എന്ന് കരുതിയെങ്കിലും അവസാനം എഴുതി എത്തുന്നത്‌ ആ വിഷയത്തിൽ തന്നെയാണ് .എല്ലാം തുറന്നു പറയുന്നത് കൊണ്ടാവാം എരിവും പുളിയും കുറച്ചു കൂടുതൽ ആണ് ഭൂരിഭാഗം പോസ്റ്റുകളിലും സഭ്യതയുടെ അതിർവരമ്പുകൾ കൂടുതൽ മറികടക്കാൻ വയ്യ .പിന്നെ ഇത് ഒരു സ്വന്തം തീരുമാനമാണ്.മറ്റാരുടേയും പ്രേരണ അതിനു പിന്നിൽ ഇല്ല.പ്രണയത്തിനു കുറച്ചു ഇടവേള.

"നിനക്ക് വേണ്ടി ഏറെ  വാക്കുകൾ ഇനിയുമുണ്ട് 
എഴുതാൻ എൻ മനസ്സിൽ അതിനു ഇനിയുമേറെ 
നാൾ മുന്നിലുണ്ട് എന്ന സത്യം ഞാൻ അറിയുന്നു 
സമയവും കാലവും ഒരു തടസമാവില്ല 
എന്ന വിശ്വാസത്തോടെ എന്നെന്നും നിന്നുടെ മാത്രം ....."



No comments: