Wednesday, March 27, 2013

പ്രണയം എനിക്ക്

എഴുതരുത് എന്ന് നീ പറഞ്ഞെങ്കിലും പ്രണയം 
ഇപ്പോഴും എന്നെ കൊണ്ട് എഴുതിപ്പിക്കുന്നു 
വാക്കുകളുടെ മാന്ത്രികത കൊണ്ട് നീ 
തീർക്കുന്ന ഒരത്ഭുത ലോകമാണ് എനിക്ക് പ്രണയം 
പണ്ടെന്നോ പാടാൻ ഞാൻ  മറന്നു വെച്ച 
ഒരു ഈണമാണ് എനിക്ക് പ്രണയം 
ഈ ലോകത്തെ കപടതകൾ മറക്കാൻ 
നീ എനിക്ക് നല്കിയ മരുന്നാണ് പ്രണയം
പാടാൻ  ഞാൻ പറഞ്ഞിട്ടും പാടാതെ 
നീ കൊണ്ട് നടക്കുന്ന ഒരു ഗാനമാണ് എനിക്ക് പ്രണയം 

No comments: