എന്നാണെന്ന് ഓർമ്മയില്ല .ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോഴാണ് ഈ ചെറിയ സംഭവം .നമ്മുടെ കാട്ടാക്കട ബസ് സ്റ്റാൻഡിൽ വച്ചിട്ടാണ് നടന്നത്.അവിടെ വച്ചു മുൻപ് കണ്ടിട്ടില്ലാത്ത ഒരു പിച്ചക്കാരൻ .അയാൾക്ക് ഒരു കാലിനു കുറച്ചു സ്വാധീന കുറവ് ഉണ്ട്.സ്റ്റാൻഡിൽ കയറുന്ന നേരം എനിക്ക് നേരെ കൈനീട്ടി .ഞാൻ ആണെങ്കിൽ ജോലി കഴിഞ്ഞു എത്രയും പെട്ടെന്ന് വീട്ടിൽ എത്തണം എന്ന ഒരു ആഗ്രഹക്കാരനാണ് .അല്ലെങ്കിൽ തന്നെ ഇത്തരക്കാരെ ഞാൻ ഗൌനിക്കറില്ല .പിന്നെയാണ് ഈ നേരമില്ല നേരത്ത് .ഞാൻ അയാളെ കടന്നു പോയി .എന്നാൽ എന്ത് കൊണ്ടാണ് എന്ന് അറിയില്ല ഞാൻ പെട്ടെന്ന് ഒന്ന് നിന്ന് തിരിഞ്ഞു നടന്നു.ഞാൻ പെട്ടെന്ന് ഷർട്ടിൽ ഒന്ന് തപ്പി .കൈയിൽ ഒരു 5 രൂപ തടഞ്ഞു ,ഒരു ചിരിയോടെ അയാൾക്ക് കൈമാറി ഞാൻ തിരിഞ്ഞു നടന്നു .അയാളുടെ മുഖ ഭാവം ഞാൻ കണ്ടതുമില്ല .
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു .ഞാൻ ഈ കാര്യമേ മറന്നു .അങ്ങനെ ഒരു വൈകുന്നേരം ഞാൻ സ്റ്റാൻഡിൽ ഒരു സുഹൃത്തുമായി സംസാരിച്ചു നിൽക്കുമ്പോൾ ആരോ എന്നെ പിറകിൽ നിന്നും തട്ടി ഞാൻ തിരിഞ്ഞു നോക്കി .ഒരു കൈ എനിക്ക് നേരെ നീണ്ടു .എന്നെ കണ്ടതും ആ മുഖം ഒന്ന് അമ്പരന്നു .അതെ ഞാൻ അന്ന് 5 രൂപ കൊടുത്ത അതെ ആൾ.അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു ,എന്നിട്ട് തിരിഞ്ഞു നടന്നു.ആ ചിരി എന്താണ് ഉദേശിച്ചത് എന്ന് അറിയില്ല എനിക്ക്.പക്ഷെ എന്തോ ഒരു സന്തോഷം മനസ്സിൽ ഉണ്ടായി.ഒരു 5 രൂപക്ക് ഇത്രയും വില ഉണ്ടായിരുന്നോ?അറിയില്ല ചിലപ്പോൾ കാണുമായിരിക്കും.
No comments:
Post a Comment