രാത്രി ഏറെ വൈകിയിരുന്നു.സഞ്ചരിചിരുന്ന കാറിനു വേഗത പോരെന്നു അവർക്കിരുവർക്കും തോന്നി.എന്താണ് അവർക്കിടയിൽ സംഭവിച്ചതെന്ന് അവർക്ക് പോലും അറിയില്ലായിരുന്നു.വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് അവരുടെ വിവാഹം കഴിഞ്ഞത്.വീട്ടുകാരെ എതിർത്ത് അവരെ പിണക്കി ,കൂട്ടുകാരുടെ സഹായത്തോടെയുള്ള ഒരു വിവാഹം.
എപ്പോഴും പ്രണയിക്കുമ്പോൾ നമ്മൾ മറ്റേ ആളുടെ കുറ്റങ്ങളും കുറവുകളും കാണാറിലെല്ലോ ,ആ അടിസ്ഥാന തത്വം തന്നെയാണ് ഇവരുടെ പ്രശ്നങ്ങൾക്കും കാരണം.അത് എന്ത് തന്നെ ആയാലും അവസാനം ഒരു വക്കീലിനു മുന്നില് അവരെ ഡൈവോഴ്സിനു വേണ്ടി എത്തിച്ചു.അവനേക്കാളും വാശി അവൾക്കായിരുന്നു .അത് പണ്ടും അങ്ങനെ തന്നെ ആയിരുന്നല്ലോ ,അവളുടെ വാശിക്ക് മുൻപിൽ അവൻ തോറ്റു കൊടുത്തിട്ടേയുള്ളൂ .ഇവിടെയും അവൻ അവൾക്കു വേണ്ടി തോറ്റു കൊടുക്കാൻ തീരുമാനിച്ചു.ഒരാഴ്ച കഴിഞ്ഞു ചെല്ലാൻ വക്കീൽ പറഞ്ഞു.അങ്ങനെ അവർ തിരിച്ചു വരികയാണ് ആ കാറിൽ.
അവർക്കിടയിൽ തളം കെട്ടി നിന്ന ആ മൗനം അവനെ ഒരുപാട് വേദനിപ്പിച്ചു .ഒരു അവസാന ശ്രമം എന്ന നിലയിൽ അവളോട് ഒന്ന് സംസാരിക്കാൻ അവൻ ആഗ്രഹിച്ചു.അതെ സമയത്ത് തന്നെ അവൾ അവനോടു വണ്ടി നിർത്താൻ പറഞ്ഞു.അവൻ വണ്ടി നിർത്തി സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് അവൾ പറഞ്ഞു "മതി ഇനി ഒന്നും സംസാരിക്കണ്ട ,സംസാരിച്ചിട്ടു കാര്യമില്ല നമുക്ക് പിരിയാം".പറയാൻ വന്ന വാക്കുകൾ അവൻ വിഴുങ്ങി.ഒരു പ്രണയത്തിന് അതി ദാരുണമായ അന്ത്യം.എന്തോ കുത്തികുറിച്ചു അവൻ അവളെ ഏൽപ്പിച്ചു.അവൾ അത് തുറന്നു പോലും നോക്കിയില്ല .എങ്കിലും അതവളുടെ കൈയ്യിൽ തന്നെ ഇരുന്നു .വണ്ടി മുന്നോട്ടു എടുക്കുന്നതിന്നടയിൽ ബ്രേക്ക് ഇല്ലാതെ വന്ന ഒരു ലോറി ,ഒരു വലിയ ശബ്ദം മാത്രമേ അവൾക്കു ഓർമ്മയുണ്ടായിരുന്നോളു .ബോധം വന്നപ്പോൾ അവളെ ആരൊക്കെയോ ചേർന്ന് എടുത്തു കൊണ്ട് പോകുവായിരുന്നു.അപ്പോഴും അവളുടെ കൈയ്യിൽ തന്നെയുണ്ടായിരുന്നു .വളരെ വിഷമിച്ചു അവൾ അത് തുറന്നു,അതിൽ ഇങ്ങനെ എഴുതിയിരുന്നു "നിന്നുടെ പ്രണയം ഇല്ലെങ്കിൽ ഞാൻ മരിക്കും "
No comments:
Post a Comment