Saturday, March 23, 2013

പ്രണയത്തെ പറ്റി ഒരക്ഷരം മിണ്ടരുത്

പ്രണയത്തെ പറ്റി ഒരക്ഷരം മിണ്ടരുത് - ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് പഴയ ഒരു സിനിമ ഡയലോഗ് ഓർമ്മ വന്നു അല്ലെ?ഇതിനെ പറ്റി ഇപ്പൊ എന്താ പറയാൻ കാര്യം എന്നല്ലേ?കാര്യം ഉണ്ട് സുഹൃത്തുകളെ .ഞാൻ ഈ ബ്ലോഗ്‌ ഉണ്ടാക്കിയിട്ട് ഒരു 5 വർഷം ആയിക്കാണും .പക്ഷെ ഇപ്പോഴാണ് ഞാൻ ശരിക്കും എഴുതാൻ തുടങ്ങിയത് .എഴുതാൻ തുടങ്ങിയപ്പോളല്ലേ രസം എഴുതുന്നതിനെല്ലാം ഒരു പ്രണയമയം .അങ്ങനെ ആരും ഈ ബ്ലോഗിൽ കയറാറില്ല എന്നാലും ,വല്ലപ്പോഴും ഈ ബ്ലോഗിൽ വഴിതെറ്റി വരുന്നവർ അന്തം വിടാൻ മാത്രം പ്രണയം ഈ ബ്ലോഗിലുണ്ട്.

എന്താ ഇതിനു പിന്നിലുള്ള രഹസ്യം എന്നല്ലേ?അതെ എനിക്കും കിട്ടി ഒരു കാമുകി .ഒരു പാവം കാമുകി !അവളുടെ നിർബന്ധ പ്രകാരമാണ് ഞാൻ വീണ്ടും എഴുതി തുടങ്ങിയത് .അപ്പോഴാണ്‌ ഞാൻ നേരത്തെ പറഞ്ഞ പ്രശ്നം .ഏതു എഴുതിയാലും പ്രണയം .ഒരു രക്ഷയുമില്ല .പക്ഷെ എഴുതി എനിക്ക് മടുപ്പ് ഒന്നും ഇല്ലന്നെ .പക്ഷെ സംഗതി സീരിയസ് ആയി .ഇന്നും രാവിലെ ഒരെണ്ണം എഴുതി അവളെ കാണിച്ചു ,അവൾ പറഞ്ഞു "കവിതയൊക്കെ കൊള്ളാം ,പക്ഷെ ഇനി പ്രണയത്തെ പറ്റി എഴുതിയാൽ ആ കൈ ഞാൻ വെട്ടും".

എന്നാ പിന്നെ കൊള്ളാല്ലോ എന്ന് ഞാനും കരുതി അങ്ങനെയിരിന്നോപ്പോഴാണ് അതിനെ പറ്റി ഞാൻ ആലോചിച്ചത് .എന്നിക്കുള്ളിൽ ഇത്രയും പ്രണയം ഉണ്ടായിരുന്നോ?ശരിക്കും പറഞ്ഞാൽ എനിക്കും അറിഞ്ഞൂടാ .ഉണ്ടായിരിന്നിരിക്കും .നമ്മളും എന്ന് വച്ചാൽ ഞാനും പെണ്‍പിള്ളേരുടെ പിറകെ നടന്നിട്ടുണ്ട് .ഒരു പാട് കാത്തിരുന്നു കിട്ടിയത് കൊണ്ടായിരിക്കാം സ്നേഹം എനിക്കുള്ളിൽ നിന്ന് ഇങ്ങനെ പുറത്തു വരുന്നത് .അത് കുറച്ചു നാൾ കൂടി അങ്ങനെ തന്നെ പൊയ്ക്കോട്ടേ .അതിനു നീ കൈ വെട്ടുകയൊന്നും വേണ്ട ഒന്ന് വിരട്ടി വിട്ടാൽ മതി ഞാൻ ചിലപ്പോൾ നന്നായാലോ .അപ്പോൾ എല്ലാം പറഞ്ഞ പോലെ  ഇനി കുറച്ചു നാൾ പ്രണയത്തെ പറ്റി എഴുതണ്ട എന്ന് വിചാരിക്കുന്നു ,നടക്കുമോ എന്നറിയില്ല .

ഇത് അവൾ എഴുതിയ വരികളാണ്.അവൾക്കു വേണ്ടി വീണ്ടും 

"നീയെൻ ഇലത്തുമ്പിലെ പ്രണയ തുള്ളികൾ ആണ് 
 നീയെൻ മഴ മേഘത്തിൻ കാർവർണം ആണ് 
 നീയെൻ മിഴിവിളക്കിൻ സ്വർണ്ണ നാളം ആണ് 
 നറു ചന്ദനത്തിൻ കുളിരുള്ള സ്നേഹം ആണ് 
 നീയെന്നും എൻ പ്രണയ സ്വപ്നം ആണ് 
 എൻ ശ്വാസവും ആത്മാവും നീ മാത്രം ആണ് "

നിങ്ങൾ ഇനി പറയു ഞാൻ എങ്ങനെ പ്രണയിക്ക)തിരിക്കും ,എങ്ങനെ പ്രണയത്തെ കുറിച്ച് എഴുത)തിരിക്കും .

No comments: